കോതമംഗലം കൊലപാതകം ; പ്രതികളെ ഇന്റലിജൻസ് ബ്യൂറോ ചോദ്യം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോതമംഗലത്ത് ദന്തഡോക്ടർ മാനസയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇന്റലിജൻസ് ബ്യൂറോ ചോദ്യം ചെയ്തു. ചോദ്യം ചെയ്തത് പ്രതികളായ മനീഷ് കുമാർ, സോനു കുമാർ എന്നിവരെ. കേസുമായി ബന്ധപ്പെട്ട നിലവിൽ രണ്ട് പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രഖിലിന് തോക്ക് നൽകിയ ബിഹാർ സ്വദേശി സോനു കുമാർ മോദിയും പട്നയിൽ പ്രതികളെ സഹായിച്ച ടാക്സി ഡ്രൈവർ മനീഷ് കുമാറാണ് പിടിയിലായത്. ബംഗാൾ അതിർത്തിയിൽ നിന്നാണ് സോനു കുമാറിനെ പിടികൂടിയത്. മുനവറിൽ നിന്നാണ് പോലീസ് മനീഷ് കുമാറിനെ പിടികൂടിയത്.

കേസിലെ പ്രതികൾ കേരളത്തിലേക്ക് കൂടുതൽ തോക്കുകൾ എത്തിച്ചതായി അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഇരുപതോളം തോക്കുകൾ കേരളത്തിൽ വിൽപ്പന നടത്തിയിട്ടുണ്ടെന്ന് പ്രതികൾ പോലീസിന് മൊഴിയും നൽകിയിട്ടുണ്ട്. പ്രതികളുടെ മൊബൈലില്‍ നിന്നും കേരളത്തിലേക്ക് നിരന്തരം ഫോൺ വന്നതായും പോലീസ് കണ്ടെത്തി. പിടിയിലായ സോനുകുമാർ മോദി കേരളത്തിലേക്ക് തോക്ക് എത്തിക്കുന്ന മുഖ്യ കണ്ണിയാണ്. രഖില് ഇവരെക്കുറിച്ച് അറിയുന്നത് ഇതര സംസ്ഥാന തൊഴിലാളികളിലൂടെ ആണെന്നാണ് പോലീസ് നിഗമനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...