എറണാകുളത്ത് സിപിഎമ്മിൽ ആഭ്യന്തര കലഹം രൂക്ഷം ; പി. രാജീവിനെതിരെ കവളങ്ങാട് ഏരിയ കമ്മിറ്റിയിൽ കടുത്ത വിമർശനം

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ജില്ലയിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎമ്മിനുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. മുൻമന്ത്രി പി. രാജീവ് ജില്ലയിലെ പാർട്ടിയെയും പ്രവർത്തകരെയും ഇല്ലാതാക്കിയെന്നും ഏകാധിപത്യ സ്വഭാവത്തിലേക്കാണ് അദ്ദേഹം പോകുന്നതെന്നും കവളങ്ങാട് ഏരിയ കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനം ഉയർന്നു. പാർട്ടി എന്നാൽ പി. രാജീവ് എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറ്റാൻ അദ്ദേഹം ശ്രമിച്ചതായും യോഗത്തിൽ ആരോപണമുയർന്നു. എറണാകുളം ജില്ലാ സെക്രട്ടറിക്ക് അർഹമായ പ്രാധാന്യം നൽകുന്നില്ലെന്നും, ആ റോൾ കൂടി പി. രാജീവ് ഏറ്റെടുക്കുന്നതായും വിമർശകർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ തവണ അഞ്ച് സീറ്റുകൾ ഉണ്ടായിരുന്ന എറണാകുളത്ത് ഇത്തവണ യുഡിഎഫ് 14 സീറ്റുകളും തൂത്തുവാരാൻ കാരണം സ്ഥാനാർത്ഥി നിർണ്ണയത്തിലടക്കം പി. രാജീവ് നടത്തിയ ഏകാധിപത്യപരമായ ഇടപെടലുകളാണെന്ന് ഏരിയ കമ്മിറ്റി വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ നിലവിൽ ഒരു പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ പോലും അനർഹനാണ് എന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും രണ്ട് തട്ടിലായി നിൽക്കുന്ന സമീപനം തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പ്രധാന കാരണമായതായും അംഗങ്ങൾ ചൂണ്ടിക്കാട്ടി. കവളങ്ങാട് ഏരിയ കമ്മിറ്റിക്ക് പുറമെ ജില്ലയിലെ മറ്റ് പല ഏരിയ കമ്മിറ്റികളിലും നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...