ദില്ലി : അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ഭാഗികമായി ഉടന്‍ പുനസ്ഥാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ആദ്യ സര്‍വ്വീസ് 13 രാജ്യങ്ങളിലാണ് ഉണ്ടാവുക. കര്‍ശന നിയന്ത്രണങ്ങളും ഉപാധികളുമോടെ രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ വിമാനങ്ങള്‍ സേവനം നടത്താനാണ് തീരുമാനം.
ഓസ്‌ട്രേലിയ, ഇറ്റലി, ജപ്പാന്‍, ന്യൂസിലാന്‍ഡ്, നൈജീരിയ, ബഹ്‌റൈന്‍, ഇസ്രയേല്‍, കെനിയ, ഫിലിപ്പീന്‍സ്, റഷ്യ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കാകും ആദ്യ ഘട്ടത്തില്‍ സര്‍വ്വീസ് നടത്തുക. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ അയല്‍ രാജ്യങ്ങളുമായും ചര്‍ച്ചകള്‍ ആരംഭിച്ചു.
യുഎസ്, യുകെ, ഫ്രാന്‍സ്, ജര്‍മനി, യുഎഇ, ഖത്തര്‍, മാലിദ്വീപ് എന്നീ രാജ്യങ്ങളിലേക്ക് കഴിഞ്ഞ മാസം വിമാന സര്‍വ്വീസ് ആരംഭിച്ചിരുന്നു.