കറുപ്പു നിറത്തിന്റെ പേരില്‍ സഹപാഠികള്‍ കളിയാക്കി : ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കറുപ്പു നിറത്തിന്റെ പേരില്‍ സഹപാഠികള്‍ കളിയാക്കിയതിലുള്ള മനോവിഷമത്തില്‍ ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. നെടുമങ്ങാട് കൊപ്പം അരശുപറമ്പ് സരസ്വതിഭവനില്‍ എസ്‌.എസ് ആരതി(19) ആണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് അച്ഛനും അമ്മയും വീട്ടിലില്ലായിരുന്ന സമയത്താണ് ആരതി ഫാനില്‍ കെട്ടിത്തൂങ്ങിയത്. ഇളയ സഹോദരി ആവണി ആ സമയത്ത് കുളിമുറിയിലായിരുന്നു. പുറത്തുവന്നപ്പോഴാണ് ഷാളില്‍ തൂങ്ങിയ നിലയില്‍ ആരതിയെ കണ്ടത്. ഫാനിലെ കെട്ടു മുറിച്ച്‌ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആരതി എഴുതിയ ആത്മഹത്യാ കുറിപ്പും കണ്ടെത്തി. നിറം കറുപ്പായതിനാല്‍ ആര്‍ക്കും തന്നോട് സ്നേ​ഹമില്ല എന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.

നിറത്തെക്കുറിച്ചുള്ള അപകര്‍ഷതാബോധമാകാം അത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്. സ്വകാര്യ വാഹന ഡ്രൈവര്‍ സതീഷ്‌ കുമാറിന്റേയും സിന്ധുവിന്റേയും മകളാണ്. പഠിക്കാന്‍ മുടുക്കിയായിരുന്നു ആരതി എന്നാണ് അധ്യാപകര്‍ പറയുന്നത്. സംഭവദിവസം രാവിലെ നടന്ന ഇം​ഗ്ലീഷ് ഓണ്‍ലൈന്‍ ക്ലാസിലും പങ്കെടുത്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...