Tuesday, April 1, 2025 1:04 pm

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കിടിയില്‍ ഇന്റര്‍നെറ്റിന്റ ദുരുപയോഗം ഉണ്ടാകാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണo : പിണറായി വിജയന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കിടിയില്‍ ഇന്റര്‍നെറ്റിന്റ ദുരുപയോഗം ഉണ്ടാകാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശിശുദിനാഘോഷത്തില്‍ സന്ദേശം നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കൊവിഡ് കാലത്ത് ഓണ്‍ലൈനായായിരുന്നു ശിശുദിനാഘോഷം.

തുറന്ന ജീപ്പില്‍ കുട്ടികളുടെ പ്രധാനമന്ത്രിയും പ്രസിഡന്റും സ്പീക്കറും മറ്റ് നേതാക്കളും തുറന്ന ജീപ്പില്‍ ശിശുക്ഷേമസമിതി ഓഫീസിലേക്ക് എത്തി. സാധാരണ വലിയ ശിശുദിനറാലിക്കൊപ്പമാണ് ഈ യാത്രയെങ്കില്‍ ഇത്തവണ പരിമിതമായ ചടങ്ങിലായിരുന്നു യാത്ര. കുട്ടികളുടെ നേതാക്കളായിരുന്നു താരങ്ങള്‍.

എസ് നന്മ ആയിരുന്നു കുട്ടികളുടെ പ്രധാനമന്ത്രി. സംസ്ഥാനതലപരിപാടികളുടെ ഉദ്ഘാടനം എസ് നന്മ നിര്‍വഹിച്ചു. പ്രസിഡന്റ് ആദര്‍ശ് എസ് എം അധ്യക്ഷനായി. കുട്ടികള്‍ വേദിയിലെ താരമായപ്പോള്‍ മുഖ്യമന്ത്രിയും സാമുഹിക്ഷേമമന്ത്രിയുടം ആശംസയുമായെത്തി.

സ്‌കൂളുകളില്‍ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നുവെന്ന മുന്നറിയിപ്പും മുഖ്യമന്ത്രി നല്‍കി. ഇതിനെ തടയിടാന്‍ അധ്യാപക-രക്ഷതൃസമിതി ഇടപെടണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജയും പങ്കെടുത്തു. അതിജീവനത്തിന്റെ കേരളപാഠം എന്ന പേരില്‍ കൊവിഡ് ആസ്പദമാക്കിയാണ് ശിശുദിന സ്റ്റാമ്പും പുറത്തിറക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നി സെയ്ന്റ് തോമസ് കോളേജിൽ സ്കിൽ ഡെവലപ്‌മെന്റ് സെന്റർ പ്രവർത്തനമാരംഭിച്ചു

0
റാന്നി : സെയ്ന്റ് തോമസ് കോളേജിൽ സ്കിൽ ഡെവലപ്‌മെന്റ് സെന്റർ...

എമ്പുരാൻ വിവാദം ചർച്ച ചെയ്യാതെ പാർലമെന്‍റ് ; നോട്ടീസുകൾ ഇരുസഭകളും തള്ളി

0
ദില്ലി : എമ്പുരാൻ വിവാദം ചർച്ച ചെയ്യാതെ പാർലമെന്‍റ്. ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള...

മൈലപ്ര എൻഎംഎൽപി സ്കൂളിന്‍റെ പഠനോത്സവം നടന്നു

0
മൈലപ്ര : എൻഎംഎൽപി സ്കൂളിന്റെ ആഭിമുഖ്യത്തിൽ മൈലപ്ര പഞ്ചായത്ത് ജംഗ്ഷന്‍,...

ഹൈദരാബാദിൽ വിദേശ വനിതയെ കൂട്ടബലാത്സംഗം ചെയ്തു

0
ഹൈദരാബാദ് : ഹൈദരാബാദിൽ വിദേശ വനിതയെ കൂട്ടബലാത്സംഗം ചെയ്തു. ജർമൻ വനിതയാണ്...