മൂന്നാറിൽ ഇതര സംസ്ഥാന തൊഴിലാളി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മൂന്നാറിൽ  ഇതരസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൻദേവൻ കബനി ഗുണ്ടുമല എസ്റ്റേറ്റ് തൊഴിലാളിയും ജാർകണ്ഡ് സ്വദേശിയുമായ ഷാരോൺസോയി (28) നെയാണ് മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. യുവാവിനൊപ്പമുണ്ടായിരുന്ന ഷാഡർലാങ്ക് (31) വിബോയ് ചാബിയ ( 29) എന്നിവരെ രണ്ടുദിവമായി കാണുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. എസ്റ്റേറ്റ് തൊഴിലാളികളായ സഹപ്രവർത്ത‍കർക്കൊപ്പം മരിച്ച ഷാരോണും കാണാതായ രണ്ടുപേരും 23 ന് രാത്രി മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. നാട്ടുകാർ നടത്തിയ ചർച്ചക്കൊടുവിലാണ് പ്രശ്നം പരിഹരിച്ചത്.

എന്നാൽ ഇന്നലെ രാത്രിയോടെ മൂവരെയും കാണാതായി. ബന്ധുക്കൾ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെയാണ് ഇന്ന് വൈകുന്നേരത്തോടെ എസ്റ്റേറ്റിന് സമീപത്തെ കാട്ടിൽ ദേഹത്ത് പരുക്കുകളോടെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നാർ പോലീസ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. തമിഴ് തൊഴിലാളികളുടെ എണ്ണം കുറഞ്ഞതോടെ കമ്പനി ഇതരസംസ്ഥാന തൊഴിലാളികളെയാണ് തേയിലക്കാടുകളിൽ ജോലിക്കെടുത്തിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് മെഡിക്കൽ കോളേജിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത് പ്രവാസി യുവതി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച്...

ആലപ്പുഴയിലെ പരിപാടി ഒഴിവാക്കി ജി സുധാകരൻ എംഎൽഎ

0
ആലപ്പുഴ: ആലപ്പുഴയിലെ പരിപാടി ഒഴിവാക്കി ജി സുധാകരൻ എംഎൽഎ. ആലപ്പുഴ നഗരസഭയുടെ...

NABH (6th Edition) അംഗീകാര പ്രഖ്യാപന സമ്മേളനം ജൂലൈ 26-ന് ലൈഫ് ലൈനിൽ

0
അടൂര്‍ : ഗുണമേന്മയാർന്ന ആരോഗ്യപരിചരണത്തിലും രോഗിസുരക്ഷയിലും ദേശീയ നിലവാരത്തിലുള്ള മറ്റൊരു സുപ്രധാന...

മലപ്പുറത്ത് സ്‌പെഷ്യല്‍ ഡ്രൈവില്‍ 60 കാട്ടുപന്നികളെ കൊന്നൊടുക്കി

0
മലപ്പുറം: മലപ്പുറത്ത് സ്‌പെഷ്യല്‍ ഡ്രൈവില്‍ കൊന്നൊടുക്കിയത് 60 കാട്ടുപന്നികളെ. വണ്ടൂര്‍, കരുവാരകുണ്ട്,...