പാലക്കാട്: അന്യമതസ്ഥയായ യുവതിയെ വിവാഹം കഴിച്ച യുവാവിനെ യുവതിയുടെ ബന്ധുക്കള്‍ ആക്രമിച്ചു. പാലക്കാട് പത്തിരിപ്പാലയിലാണ് സംഭവം നടന്നത് .മങ്കര റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കല്ലിങ്കല്‍ വീട്ടില്‍ അക്ഷയ് (23)ക്ക് ആണ് കഴിഞ്ഞ ദിവസം രാത്രി 8.30നു മങ്കര താവളത്തു വച്ചു മര്‍ദനമേറ്റത്. രാത്രി സുഹൃത്തിനൊപ്പം ബൈക്കില്‍ വരികയായിരുന്ന യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആക്രമിക്കുകയും പരുക്കേറ്റ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. യുവാവിന്‍റെ പരാതിയെ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.രണ്ടു മാസം മുന്‍പു നടന്ന വിവാഹത്തിന്‍റെ വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നു മങ്കര പൊലീസ് പറഞ്ഞു
അന്യമതസ്ഥയായ യുവതിയെ വിവാഹം കഴിച്ച യുവാവിനെ മര്‍ദിച്ച യുവതിയുടെ ബന്ധുക്കള്‍ അറസ്റ്റില്‍
RECENT NEWS
Advertisment