ഭവന വായ്പയിൽ പലിശ നിരക്ക് കൂട്ടി ; ഇന്ത്യൻ ഓവർസീസ് ബാങ്ക് റാന്നി പഴവങ്ങാടി ശാഖ നഷ്ടപരിഹാരം നല്‍കുവാന്‍ കണ്‍സ്യൂമര്‍ കോടതി വിധി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഭവന വായ്പ്പയിൽ ഉയർത്തിയ പലിശ നിരക്കിൽ മാറ്റം വരുത്താതിരുന്ന ബാങ്കിനെതിരെ പത്തനംതിട്ട ഉപഭോക്തതർക്ക പരിഹാര കമ്മീഷന്റെ വിധി. റാന്നി പുതുപ്പറമ്പിൽ കെ.ആർ ബിജു സമർപ്പിച്ച പരാതിയിൽ ഇന്ത്യൻ ഓവർസീസ് ബാങ്ക് റാന്നി പഴവങ്ങാടി ശാഖയ്ക്ക് എതിരെയാണ് വിധി. പരാതിക്കാരന്‍ 2006 ൽ ഇന്ത്യൻ ഓവർസീസ് ബാങ്ക് റാന്നി പഴവങ്ങാടി ശാഖയില്‍ നിന്നും എടുത്ത  ഫ്ലോട്ടിങ് റേറ്റ് ഭവന വായ്പയിൽ ലോക്കിംഗ് കാലാവധിയായ ആദ്യ മൂന്ന് വർഷ കാലയളവിനു ശേഷം പലിശ നിരക്ക് ക്രമാതീതമായി ഉയർത്തുകയുണ്ടായി. എന്നാല്‍ ഈ വിവരം ബാങ്ക് പരാതിക്കാരനെ രേഖാമൂലമോ അല്ലാതെയോ അറിയിച്ചിരുന്നില്ല.

ഉയർത്തിയ പലിശ നിരക്ക് വായ്പ്പ കാലാവധി പൂർത്തിയാകും വരെ തുടർന്നു. ഇതുമൂലം പരാതിക്കാരന് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കി. ഉയർത്തിയ പലിശ നിരക്ക് പ്രകാരം വായ്പ കാലയളവിന് ശേഷം പരാതിക്കാരന്റെ പേരില്‍  ബാങ്ക് കുടിശികയായി വകകൊള്ളിച്ച തുക പൂർണ്ണമായി ഒഴിവാക്കാനും പരാതിക്കാരന് നാളിതുവരെയുണ്ടായ കഷ്ട നഷ്ടങ്ങൾക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 25000 രൂപ കോടതി ചിലവും ഇന്ത്യൻ ഓവർസീസ് ബാങ്ക് റാന്നി പഴവങ്ങാടി ശാഖ നല്‍കണമെന്ന് പത്തനംതിട്ട ഉപഭോക്ത തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചുച്ചിറ, മെമ്പർ നിഷാദ്  തങ്കപ്പന്‍ എന്നിവര്‍ ചേർന്ന് വിധി പ്രസ്താവിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...