ഇസ്‌ലാമബാദ്: അതിർത്തി മേഖലയിൽ ഇന്ത്യയുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ പാകിസ്താന് ഇരട്ടപ്രഹരമായി ആഭ്യന്തര കലഹം. പി.ടി.ഐ ഉൾപ്പെടെയുള്ള പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തുവരുന്നതിനിടെ ബലൂചിസ്താൻ പ്രവിശ്യയിലെ പല ആർമി ചെക്ക് പോസ്റ്റുകളുടെയും നിയന്ത്രണം വിഘടനവാദികളായ ബലൂചിസ്താൻ ലിബറേഷൻ ആർമി (ബി.എൽ.എ) ഏറ്റെടുത്തതായി റിപ്പോർട്ടുകളുണ്ട്. പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയുടെ നിയന്ത്രണം പൂർണമായും ബി.എൽ.എ പിടിച്ചെടുത്തെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിൽ പാകിസ്താൻ സൈന്യത്തിന് നേരെ ബലൂചിസ്താനിൽ വൻതോതിൽ ആക്രമണം നടന്നിരുന്നു. ഇന്ത്യ ആക്രമണം കടുപ്പിച്ചതോടെ ബി.എൽ.എ മേഖലയിൽ വിമോചന സമരം ശക്തമാക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ ബി.എൽ.എ ക്വറ്റ നിയന്ത്രണത്തിലാക്കുകയായിരുന്നു. ബലൂചിസ്താനിലെ വിഘനവാദം നേരത്തെ തന്നെ പാകിസ്താന് തലവേദനയായിരുന്നു. വിമത നീക്കത്തെ അടിച്ചമർത്താൻ പാക് സൈന്യം നിരന്തരമായി ശ്രമിച്ചുവന്നെങ്കിലും സമീപകാലത്ത് വലിയ തിരിച്ചടിയാണ് നേരിട്ടത്ത്. തുടർച്ചയായ ഐ.ഇ.ഡി ആക്രമണങ്ങളിൽ നിരവധി സൈനികർ കൊല്ലപ്പെട്ടു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.