കോഴഞ്ചേരി ഇടപ്പാവൂരില്‍ വീട്ടമ്മയുടെ മാല മുറിച്ചു കടന്നകേസിലെ രണ്ടാമത്തെ പ്രതിയും പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : വീട് ചോദിക്കാനെന്ന വ്യാജേന സ്‌കൂട്ടര്‍ നിര്‍ത്തി വയോധികയുടെ കഴുത്തിലെ മാല മുറിച്ചെടുക്കുകയും തടയാന്‍ ശ്രമിച്ചപ്പോള്‍ വസ്ത്രം വലിച്ചുകീറി അപമാനിക്കുകയും ചെയ്ത കേസില്‍ ഒരാള്‍ കൂടി പോലീസിന്റെ പിടിയില്‍. ഒന്നാം പ്രതി കൊല്ലം പട്ടാഴി കന്നിമേല്‍ പന്തപ്ലാവ് ചിത്രാലയം വീട്ടില്‍ എസ്. ശരത് (33) ആണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. രണ്ടാം പ്രതി പട്ടാഴി പന്തപ്ലാവ് ശംഭു ഭവനത്തില്‍ ആദര്‍ശ് രവീന്ദ്ര(26) നെ അന്ന് തന്നെ പിടികൂടിയിരുന്നു. കഴിഞ്ഞ അഞ്ചിന് രാത്രി ഏഴോടെ 63 വയസുളള വീട്ടമ്മ ഭര്‍ത്താവിന്റെ കുടുംബ വീട്ടില്‍ നിന്നും റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് പ്രതികള്‍ സ്‌കൂട്ടറിലെത്തി മാല കവര്‍ന്നത്.

ഇടപ്പാവൂര്‍ ക്ഷേത്രത്തിന് സമീപമുള്ള ഇടവഴിയില്‍ കൂടി നടന്ന് പോയ വീട്ടമ്മയ്ക്ക് സമീപം ഒരു വീട് അന്വേഷിക്കാനെന്ന വ്യാജേനെയാണ് പ്രതികള്‍ സ്‌കൂട്ടര്‍ നിര്‍ത്തിയത്. പിന്നില്‍ ഇരുന്നു യാത്ര ചെയ്ത ശരത് ആണ് ആക്രമിച്ചത്. കട്ടര്‍ കൊണ്ട് ശരത് ഇവരുടെ കഴുത്തില്‍ കിടന്ന 16 ഗ്രാം വരുന്ന സ്വര്‍ണമാല മുറിച്ചെടുത്തു. തടയാന്‍ ശ്രമിച്ച വയോധികയുടെ ബ്ലൗസ് വലിച്ച് കീറി അപമാനിക്കുകയും ചെയ്തു. ബഹളം കേട്ട് വീട്ടില്‍ നിന്നും ഓടിയെത്തിയ മകന്‍ സന്ദീപ് ആദര്‍ശിനെ ഓടിച്ചിട്ട് പിടികൂടിയെങ്കിലും ശരത് രക്ഷപെട്ടിരുന്നു. രണ്ട് കഷണമായ മാലയുമായാണ് ഇയാള്‍ രക്ഷപെട്ടത്. കോയിപ്രം പോലീസ് ഉടനെതന്നെ സ്ഥലത്തെത്തി ആദര്‍ശിനെ കസ്റ്റഡിയിലെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌പൈസ് ജെറ്റ് വീണ്ടും വൈകി ; കൊച്ചി–ഫുജൈറ യാത്രക്കാർ ദുരിതത്തിൽ

0
കൊച്ചി: സ്‌പൈസ് ജെറ്റ് വിമാനം വൈകുന്നതിനാല്‍ ദുരിതത്തിലായി യാത്രക്കാര്‍. ഇന്ന്...

നിയമസഭാ തിരഞ്ഞെടുപ്പിലെ ബേപ്പൂർ മണ്ഡലത്തിലെ പരാജയത്തെക്കുറിച്ച് പഠിക്കാൻ കോൺഗ്രസ് തീരുമാനം

0
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ബേപ്പൂർ മണ്ഡലത്തിലെ പരാജയത്തെക്കുറിച്ച് പഠിക്കാൻ കോൺഗ്രസ് തീരുമാനം....

ഓണം വാരാഘോഷ സമാപന ചടങ്ങില്‍ വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചതില്‍ കടുത്ത വിമര്‍ശനവുമായി എം വിജിന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ഓണം വാരാഘോഷ സമാപന ചടങ്ങില്‍ വന്ദേമാതരം പൂര്‍ണ്ണമായും...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...