ഗ്യാസ് സിലിണ്ടറിൽ കൈ മുട്ടുകൊണ്ട് ഒരു മിനിറ്റിൽ 142 തവണ ഇടിച്ച് റാന്നി സ്വദേശി ലോക റെക്കോർഡിലേയ്ക്ക്‌

For full experience, Download our mobile application:
Get it on Google Play

റാന്നി: ഗ്യാസ് സിലിണ്ടറിൽ കൈ മുട്ടുകൊണ്ട് ഒരു മിനിറ്റിൽ 142 തവണ ഇടിച്ച് ലോക റെക്കോർഡ് (ഇന്റർ നാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ) കരസ്ഥമാക്കി റാന്നി ചെറുകുളഞ്ഞി സ്വദേശിയായ കുങ്ഫു മാസ്റ്റർ പ്രശാന്ത് അമൃതം. മുഞ്ഞനാട്ട് വീട്ടിൽ എം എൻ ശിവദാസിന്റെയും പരേതയായ രജനി ശിവദാസന്റെയും മകനായ പ്രശാന്ത് 18 വർഷമായി കുങ്ഫു യോഗ ഫെഡറേഷൻ കേരളയുടെ കീഴിൽ കുങ്ഫുവും യോഗയും അഭ്യസിക്കുന്നു. ഗ്രാൻഡ് മാസ്റ്റർമാരായ എം ജി ദിലീപ് മാസ്റ്ററുടെയും വി എം വിജയൻ മാസ്റ്ററുടെയും ശിഷ്യണത്തിലാണ് പ്രശാന്ത് കുങ്ഫു പഠിച്ചത്.

കുങ്ഫുവിൽ സെക്കൻഡ് ഡാൻ ബ്ലാക്ക് ബെൽറ്റ് യോഗ്യത നേടിയ പ്രശാന്ത് റാന്നിയുടെ വിവിധ പ്രദേശങ്ങളിൽ പത്തു വർഷമായി നിരവധിപേർക്ക് പരിശീലനം നൽകി വരുകയും ചെയ്യുന്നു. കൂടാതെ റാന്നി സെൻറ് മേരീസ് സെൻട്രൽ സ്കൂളിലെ കുങ്ഫു അദ്ധ്യാപകൻ കൂടിയാണ് റെക്കോർഡ് കരസ്ഥമാക്കിയ പ്രശാന്ത്. കുങ്ഫുവിനു പുറമെ ഇൻഡോനേഷ്യൻ ആർട്ടായ പെൻകാക്ക് സിലട്ട്, തായ്‌ലൻഡ് ആർട്ട് എന്നിവയിലും പ്രശാന്ത് പ്രാവീണ്യം നേടിയിട്ടുണ്ട്. ഭാര്യ: ചാന്ദിനി പ്രശാന്ത്. മകൻ: ദേവദർഷ് എം പ്രശാന്ത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറമാടം സെന്റ് ജോൺസ് ബത്‌ലഹേം ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം

0
എറണാകുളം: എറണാകുളം പിറമാടം സെന്റ് ജോൺസ് ബത്‌ലഹേം ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം....

ബന്ധുവിന് ജാമ്യം ലഭിക്കുന്നതിനായി ചീഫ് ജസ്റ്റിസിന്റെ ചിത്രം ഉപയോഗിച്ച് ദുർമന്ത്രവാദം ; യുവാവ് പിടിയിൽ

0
ബിലാസ്പൂർ: ബന്ധുവിന് ജാമ്യം ലഭിക്കുന്നതിനായി ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ചിത്രം...

കാസർകോട് പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടി

0
കാസർകോട്: ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്തതിനെ തുടർന്ന് മലയോര മേഖലയിലെ പാണത്തൂർ...

വിവാദ പരാമർശത്തിൽ ടി ജി മോഹൻദാസിനെ അറസ്റ്റ് ചെയ്യുന്നതിൽ താനല്ല തീരുമാനമെടുക്കേണ്ടതെന്ന് മന്ത്രി രമേശ്...

0
തിരുവനന്തപുരം: ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ചു കൊല്ലണമെന്നും അവരുടെ വസ്ത്രധാരണത്തെക്കുറിച്ച് അധിക്ഷേപകരമായ...