അന്താരാഷ്ട്ര സോഫിഷ് ദിനം ; സിഎംഎഫ്ആർഐയിൽ വിദ്യാർത്ഥി സംഗമം ഇന്ന്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അതിതീവ്ര വംശനാശഭീഷണി നേരിടുന്ന അറക്കവാൾ സ്രാവിനങ്ങളെ (സോഫിഷ്) കുറിച്ച് ബോധവൽകരണം നടത്തുന്നതിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ഇന്ന്
വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കും. അന്താരാഷ്ട്ര സോഫിഷ് ദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടി. മുന്നോറോളം സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾ പങ്കെടുക്കും. വലിയ സ്രാവുകളുടെ ഗണത്തിൽപെടുന്ന അറക്കവാൾ സ്രാവിനങ്ങളെ അടുത്തറിയാനും ശാസ്ത്രജ്ഞരുമായി സംവദിക്കാനും വിദ്യാർത്ഥികൾക്ക് അവസരമുണ്ടാകും.

ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്യും. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് അധ്യക്ഷത വഹിക്കും. ഇന്ത്യയിലെ സ്രാവിനങ്ങളെ കുറിച്ചുള്ള ഗവേഷണം സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് ഫിൻഫിഷ് ഫിഷറീസ് വിഭാഗം മേധാവി ഡോ ശോഭ ജോ കിഴക്കൂടൻ റിപ്പോർട്ട് അവതരിപ്പിക്കും. അറക്കവാൾ പോലെ നീണ്ട തലഭാഗമാണ് ഈ സ്രാവിനങ്ങൾക്ക്. അതിതീവ്ര വംശനാശഭീഷണി നേരിടുന്നതിനാൽ ഇവയെ ഇന്ത്യയിൽ സംരക്ഷിത വന്യജീവികളായി പ്രഖ്യാപിച്ചിട്ടുണ്ട്. താരതമ്യേന വളർച്ചാനിരക്ക് കുറവായതും മത്സ്യബന്ധനവലകളിൽ കുടുങ്ങാനുള്ള ഉയർന്ന സാധ്യതയും കാരണം ഇവ അമിതചൂഷണത്തിന് ഇരയാകുന്നുണ്ട്. ആവാസവ്യവസ്ഥയുടെ തകർച്ചയും പ്രധാന ഭീഷണിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം

0
കോഴിക്കോട്: പന്നൂരിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം. പൂനൂർ...

ബാലുശ്ശേരിയില്‍ വയോധികന് നേരെ അതിക്രമം

0
കോഴിക്കോട്: ബാലുശ്ശേരിയില്‍ വയോധികന് നേരെ അതിക്രമം. ബാലുശ്ശേരി ബീവറേജിന് സമീപം തുരുത്യാട്...

തമിഴ്നാട്ടിലെ 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ; സ്റ്റേ മദ്രാസ് ഹൈക്കോടതി ഈ മാസം...

0
ചെന്നൈ: തമിഴ്നാട്ടിൽ 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്റ്റേ മദ്രാസ്...

ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി

0
നെയ്യാറ്റിൻകര: ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി....