Wednesday, April 23, 2025 7:41 pm

ഒട്ടേറെ വൈവിധ്യങ്ങള്‍ നിറഞ്ഞ ബേപ്പൂരില്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് ഡിസംബറില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഒട്ടേറെ വൈവിധ്യങ്ങള്‍ നിറഞ്ഞ ബേപ്പൂരില്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് ഡിസംബറില്‍ നടത്താന്‍ തീരുമാനിച്ചു. ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റില്‍ ചാലിയാര്‍ കേന്ദ്രീകരിച്ച്‌ ബേപ്പൂര്‍ പുലിമുട്ട് ടൂറിസ്റ്റ് കേന്ദ്രം മുതല്‍ 10 കിലോമീറ്ററോളം ദൈര്‍ഘ്യത്തിലാണ് ജലമേളയും അനുബന്ധ കായിക വിനോദ പരിപാടികളും സംഘടിപ്പിക്കുക.

വിവിധയിനം വള്ളം കളി മത്സരങ്ങള്‍ക്കു പുറമെ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ശിച്ച കയാക്കിംങ്, കനോ യിംങ് , വാട്ടര്‍ പോളോ, പാരാ സെയിലിംങ്, സ്പീഡ് ബോട്ട് റെയ്‌സ്, വാട്ടര്‍ സ്‌കിയിംങ്, പവര്‍ ബോട്ട് റെയ്‌സിംങ്, യാട്ട് റെയ്‌സിംങ് ,വുഡന്‍ ലോഗ് (ഉരുളന്‍ തടി) റെയ്ഡിംങ്, ടിമ്ബര്‍ റാഫ്റ്റിംങ് (തൊരപ്പന്‍ കുത്തല്‍), പരമ്ബരാഗത പായ വഞ്ചിയോട്ടം (sailing) തുടങ്ങിയ ദേശീയഅന്തര്‍ ദേശീയ മത്സര ഇനങ്ങളും ഒളിംബിക്‌സ് മത്സര ഇനങ്ങളും പരിഗണനയിലുണ്ട്.

ഇതോടൊപ്പം എല്ലാ വിഭാഗമാളുകള്‍ക്കും ആസ്വാദ്യകരമായ ഫ്‌ലോട്ടിംങ് സംഗീത പരിപാടികള്‍, ലൈറ്റ് ഷോകള്‍, മത്സ്യത്തൊഴിലാളി യാനങ്ങളുടെ ഘോഷയാത്രകള്‍ എന്നിവയും ആഘോഷങ്ങളുടെ ഭാഗമാകും.

വിനോദ സഞ്ചാര വകുപ്പ്, വിവിധ വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും കോഴിക്കോട് ജില്ലാ ഭരണകൂടവും യോജിച്ചാണ് ഫെസ്റ്റ് സംഘടിപ്പിക്കുക. ഈ മാസം 30 നകം മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി, ഒക്ടോബര്‍ ആദ്യവാരം പരിപാടിയുടെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡോ. എം. എസ്. സുനിലിന്റെ 351 -മത് സ്നേഹഭവനം അക്ഷരയുടെ ആറംഗ കുടുംബത്തിന്

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായി...

തുര്‍ക്കിയിലെ ഇസ്താംബൂളിൽ ശക്തമായ ഭൂചലനം

0
ഇസ്താബൂള്‍: തുർക്കിയിലെ വിവിധ മേഖലകളിൽ ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. ഇസ്താംബൂളിലും പരിസര...

സഞ്ചാരികൾക്ക് രുചിയിടം ഒരുക്കി കക്കി ഡി കഫെ പ്രവർത്തനം ആരംഭിച്ചു

0
കോന്നി : ഗവിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് രുചികരമായ ഭക്ഷണം ഒരുക്കിക്കൊണ്ട്...

പഹൽഗാം ഭീകരാക്രമണം ; ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് എസ് എഫ് ഐ

0
തിരുവനന്തപുരം: കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ശക്തമായി അപലപിച്ച് എസ്എഫ്ഐ....