ഇന്ന് ലോക വനിതാ ദിനം

For full experience, Download our mobile application:
Get it on Google Play

ഇന്ന് ലോക വനിതാ ദിനം. പെൺ ചിന്തകളിലേക്കും നേട്ടങ്ങളിലേക്കും ഒപ്പം നോവുകളിലേക്കും ലോകത്തിൻറെ ശ്രദ്ധ തുറന്നുവെച്ച ദിനം. എല്ലാ വർഷവും ഓരോ ആശയങ്ങൾ മൂന്നോട്ടുവെച്ചാണ് വനിതാ ദിനം ആഘോഷിക്കപ്പെടുന്നത്. സുസ്ഥിരമായ ഭാവിക്കായി ലിംഗ നീതിയുടെ വർത്തമാനകാലമെന്നതാണ് ഈ വർഷത്തെ പ്രമേയം. സ്ത്രീകളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ശാക്തീകരണമാണ് ഈ ദിനം മുന്നോട്ട് വെയ്ക്കുന്നത്. ദേശത്തിന്റെ അതിരുകൾക്ക് അപ്പുറത്ത് ലോകം മുഴുവനുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ചിന്തയിൽ നിന്നാണ് വനിതാ ദിനം എന്ന ആശയം ഉരുത്തിരിഞ്ഞത്.

1990 മുതലാണ് മാർച്ച് 8 രാജ്യാന്തര വനിതാ ദിനമായി ആഘോഷിച്ച് തുടങ്ങിയത്. സ്ത്രീകളുടെ സാമൂഹിക തുല്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ് രാജ്യാന്തര വനിതാദിനം കൊണ്ട് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. പുരുഷനെ പോലെ തന്നെ അവകാശങ്ങളും സ്വാതന്ത്ര്യവും തങ്ങൾക്കുമുണ്ടെന്ന് ഉദ്‌ഘോഷിച്ചുകൊണ്ടാണ് ഓരോ വനിതാ ദിനവും കടന്നു പോകുന്നത്.

1908ൽ 15000ൽ അധികം വരുന്ന സ്ത്രീ തൊഴിലാളികൾ ന്യൂയോർക്ക് നഗര ഹൃദയത്തിലൂടെ ഒരു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ജോലി സമയത്തിൽ കുറവ് വരുത്തുക, ശമ്പളത്തിൽ ന്യായമായ വർധന വരുത്തുക, വോട്ട് ചെയ്യാനുള്ള അവകാശം നൽകുക എന്നിവയായിരുന്ന പ്രധാന ആവശ്യങ്ങൾ. ഈ പ്രക്ഷോഭമാണ് ലോക വനിതാ ദിനത്തിന് വഴിയൊരുക്കിയത്.

അമേരിക്കൻ സോഷ്യലിസ്റ്റ് പാർട്ടിയാണ് ലോക വനിതാ ദിനം എന്ന ആശയം മുന്നോട്ടുവെച്ചത്. ഈ ദിനത്തെ ഒരു അന്തർദേശീയദിനമാക്കി മാറ്റുക എന്ന ആശയം ക്ലാരാ സെക്ടിൻ എന്ന ജർമൻ മാർക്‌സിസ്റ്റ് തത്വചിന്തകയുടേതാണ്. 1911ൽ ഓസ്ട്രിയയിലും ഡെൻമാർക്കിലും ജർമനിയിലും സ്വിറ്റ്‌സർലന്റിലുമാണ് ലോക വനിതാ ദിനം ആദ്യം ആഘോഷിച്ചത്.

1917ൽ റഷ്യയിലെ ഒരു കൂട്ടം സ്ത്രീകൾ ബ്രെഡ് ആൻഡ് പീസ് എന്ന മുദ്രാവാക്യം ഉയർത്തി നടത്തിയ സമരത്തിനൊടുവിൽ സർ ചക്രവർത്തി സ്ത്രീകൾക്ക് വോട്ടവകാശം നൽകിയതോടെയാണ് മാർച്ച് 8 ലോക വനിതാ ദിനമായി ആഘോഷിക്കാൻ തുടങ്ങിയത്. 1975 ലാണ് ഐക്യരാഷ്ട്രസഭ ലോക വനിതാ ദിനം അംഗീകരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം : ഗുരുവായൂരിൽ 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക്...

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 25 മുതൽ 28 വരെ രാവിലെ...

കേരളത്തിലെ ഉയർന്ന ഉൽപ്പാദനച്ചെലവ് ; 2027 സീസണിൽ കൊപ്രയ്ക്ക് ഉയർന്ന താങ്ങുവില പ്രഖ്യാപിക്കണം :...

0
തിരുവനന്തപുരം: കേരളത്തിലെ നാളികേര കർഷകർ നേരിടുന്ന ഉയർന്ന ഉൽപ്പാദനച്ചെലവും വരുമാനത്തിലെ കുറവും...

ഗുജറാത്ത് 12 മണിക്കൂർ ജോലിയിലേക്ക് ; ആഴ്ചയിൽ 48 മണിക്കൂർ ജോലി : പ്രതിഷേധം

0
അഹമ്മദാബാദ് : പുതിയ തൊഴിൽനിയമങ്ങളുടെ ഭാഗമായി സാനന്ദിലെ മൈക്രോൺ സെമികണ്ടക്ടർ ചിപ്പ്...

ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം ; കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് സൂചന

0
ചെന്നൈ : കേന്ദ്ര മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഡി.എം.കെ.യെ...