ന്യൂഡൽഹി: രാജ്യാന്തര ചെറുധാന്യ വർഷം ആചരിക്കുന്നതിൻ്റെ ഭാഗമായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമർ ഒരുക്കിയ ഉച്ചയൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എം.പിമാരും ഒപ്പം കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയും പങ്കെടുത്തു. ഏകദേശം 40 മിനിറ്റോളം പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ അഭ്യർത്ഥന മാനിച്ചാണ് ഐക്യരാഷ്ട്ര സഭ 2023 രാജ്യാന്തര ചെറുധാന്യ വർഷമായി പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രിക്കൊപ്പം നരേന്ദ്ര തോമർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, രാജ്യസഭാ ചെയർമാൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൗഡ എന്നിവർ ഒരു മേശയ്ക്കു ചുറ്റുമിരുന്നാണ് ഭക്ഷണം കഴിച്ചത്. പ്രധാനമന്ത്രി ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. ഖർഗെയുടെ നായ പരാമർശത്തിൽ ഇന്നു രാജ്യസഭ പ്രക്ഷുബ്ധമായിരുന്നു. അദ്ദേഹം മാപ്പ് പറയണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടപ്പോൾ പ്രസ്താവനയിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നാണ് ഖർഗെ തിരിച്ചടിച്ചത്. ബി.ജെ.പിയുടെ നായ പോലും രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ചിട്ടില്ലെന്ന് ആൽവാറിൽ നടന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഖാർഗെ ബി.ജെ.പി നേതാക്കൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്ന ചിത്രം പുറത്തുവന്നത്.
അഡ്വര്‍ട്ടോറിയല്‍ കവര്‍ സ്റ്റോറി
നിങ്ങളുടെ ബിസിനസ്, അതിന്റെ പ്രത്യേകതകള്‍ ലോകമെങ്ങും അറിയാന്‍ ഓണ്‍ ലൈന്‍ ചാനലില്‍ പരസ്യം ചെയ്യണം. ടി.വിയോ പത്രമോ അല്ല, വിവിധ ഉപയോഗങ്ങള്‍ക്കായി മൊബൈല്‍ ഫോണാണ് ഇന്ന് ജനങ്ങള്‍ കൊണ്ടുനടക്കുന്നത്. ലോകത്ത് എന്ത് സംഭവിച്ചാലും ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലിലൂടെ അതൊക്കെ അപ്പപ്പോള്‍ കാണുവാനും അറിയുവാനും നിങ്ങള്‍ക്ക് കഴിയുന്നു. ജില്ലയിലെ ഏറ്റവുംകൂടുതല്‍ വായനക്കാരുള്ള ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. നിലവിലുള്ള സാധാരണ പരസ്യങ്ങള്‍ക്ക് പുറമേ അഡ്വര്‍ട്ടോറിയല്‍ കവര്‍ സ്റ്റോറി കൂടി ആരംഭിച്ചിട്ടുണ്ട്. നിങ്ങളുടെ ബിസിനസ്സിനെ അല്ലെങ്കില്‍ സേവനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ഒരു വാര്‍ത്തയാണ് ഇത്. ഇതിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ബന്ധപ്പെടുക. 94473 66263, 85471 98263.





























