തിരുവനന്തപുരം : ഇന്നും നാളെയും എസ്ബിഐ ഇന്‍റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍ തടസപ്പെടും. ട്വിറ്ററിലൂടെ ബാങ്ക് ആണ് ഈ കാര്യം അറിയിച്ചത്. സാങ്കേതികപരമായുള്ള അറ്റകുറ്റപണികളാണ് സേവനങ്ങള്‍ തടസ്സപ്പെടുന്നതിന് കാരണം. യോനോ, യുപിഐ, യോനോ ബിസിനസ്, യോനോ ലൈറ്റ്, ഐഎംപിഎസ് തുടങ്ങിയ സേവനങ്ങള്‍ ഇന്നും നാളെയും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകില്ല എന്നാണ് ബാങ്ക് അറിയിച്ചിട്ടുള്ളത്. സേവനം തടസ്സപ്പെടുന്നതില്‍ ഖേദിക്കുന്നതായും ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും എസ്ബിഐ അഭ്യര്‍ത്ഥിച്ചു.
ഇന്നും നാളെയും ഇന്‍റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍ തടസപ്പെടും
RECENT NEWS
Advertisment