മാവോയിസ്റ്റുകളായ ചന്ദ്രുവിനെയും ഉണ്ണിമായയേയും ചോദ്യം ചെയ്യുന്നത് തുടരുന്നു: പോലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ: പേര്യ ചപ്പാരം ഏറ്റുമുട്ടലില്‍ പിടിയിലായ ചന്ദ്രുവിനെയും ഉണ്ണിമായയേയും ചോദ്യം ചെയ്യുന്നത് തുടരുന്നു. വിവിധ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തിട്ടും ഒരു കുലുക്കവുമില്ലെന്നാണ് വിവരം. ഇരുവരുടെയും പോലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. കേരള പോലീസ്, എന്‍ഐഎ, രഹസ്യാന്വേഷണ വിഭാഗം, എടിഎസ്, തമിഴ്‌നാട് ക്യൂ ബ്രാഞ്ച്, കര്‍ണാടക പോലീസ്, അന്വേഷണ ഏജന്‍സികള്‍ പടയായി വന്നു. മാറി, മാറി, തലങ്ങും വിലങ്ങും ചോദിച്ചിട്ടും ചന്ദ്രുവിനും ഉണ്ണിമായക്കും ഒരു കുലുക്കവുമില്ല. എത്ര ചോദിച്ചിട്ടും ഒന്നും മിണ്ടാതെ ഇരുവരും. സംഘടനയെ കുറച്ചുള്ള ചോദ്യങ്ങള്‍ക്കും ഇരുവര്‍ക്കും മൗനം. ഒരുമിച്ചിരുത്തി ചോദിച്ചാലും വെവ്വേറെ ചോദിച്ചാലും ഉത്തരമൊരു മൗനം മാത്രം.

ചന്ദ്രുവും ഉണ്ണിമായയും പല മുതിര്‍ന്ന മാവോയിസ്റ്റ് നേതാക്കള്‍ക്കും ഒപ്പം പ്രവര്‍ത്തിച്ചവരാണ്. അതിനാല്‍, നിര്‍ണായക വിവരം കിട്ടുമോ എന്നാണ് അന്വേഷണ ഏജന്‍സികള്‍ നോക്കുന്നത്. പോലീസ് കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ ഇതുവരെ ചപ്പാരത്ത് എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിട്ടില്ല. ഏറ്റുമുട്ടല്‍ നടന്ന ചപ്പാരത്തെ അനീഷിന്റെ വീടിപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. തെളിവെടുപ്പ് കഴിഞ്ഞാല്‍ മാത്രമേ വീട് ഉടമകള്‍ക്ക് വിട്ടുനല്‍കൂ. അനീഷും കുടുംബവും നിലവില്‍ ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നത്. അതിനിടെ, കൊയിലാണ്ടിയില്‍ വെച്ച് പിടിയിലായ സന്ദേശവാഹകന്‍ തമ്പിയെ എടിഎസ് മേധാവി ചോദ്യം ചെയ്തു. ഇയാളും ചോദ്യം ചെയ്യലിനോട് പൂര്‍ണമായി സഹകരിക്കുന്നില്ല എന്നാണ് വിവരം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പോലീസ് കഥാപാത്രങ്ങൾക്ക് വേറിട്ട മുഖം നൽകിയ നടൻ രാജശേഖരൻ അന്തരിച്ചു

0
കോട്ടയം : മലയാള സിനിമയിൽ പോലീസ് കഥാപാത്രങ്ങൾക്ക് വേറിട്ട മുഖം നൽകിയ...

നിയമസഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് നടത്തിയ സംഭാഷണത്തെ അപകീർത്തികരമായി പ്രചരിപ്പിച്ചുവെന്ന് കെ.എൻ. ബാലഗോപാൽ

0
ന്യൂഡൽഹി: നിയമസഭാ സമ്മേളന കാലയളവിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് നടത്തിയ...

ജാനകിയമ്മക്ക് മൈസൂരുവിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

0
മൈസൂരു : സ്വരമാധുരിയുടെ ജാനകി യുഗം അവസാനിച്ചു. തെന്നിന്ത്യൻ വാനമ്പാടിക്ക് നെഞ്ചുരുകി...

ടിവികെയെ ഇന്‍ഡ്യ’ മുന്നണിയുടെ ഭാഗമാക്കാനുള്ള വിസികെയുടെ മധ്യസ്ഥശ്രമങ്ങൾ പരസ്യമായി തള്ളി ഡിഎംകെ

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ തമിഴക വെട്രി കഴകത്തെ (ടിവികെ) ദേശീയ...