Friday, July 4, 2025 9:30 am

അന്തർസംസ്ഥാന കിഡ്നി റാക്കറ്റ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂ ഡൽഹി : അന്തർസംസ്ഥാന കിഡ്നി റാക്കറ്റിനെ പിടികൂടി ഡൽഹി ക്രൈംബ്രാഞ്ച്. ഡോക്ടര്‍മാരും,ആശുപത്രികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരും ഉൾപ്പെടെ 15 അംഗ സംഘത്തെയാണ് പിടികൂടിയത്. രോഗികളില്‍ നിന്ന് 40 ലക്ഷം രൂപ വരെ ഈടാക്കിയായിരുന്നു ഇവരുടെ ഇടപാടെന്ന് പോലീസ് വ്യക്തമാക്കി. ഭർത്താവിന്‍റെ കിഡ്ന് മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായി 35 ലക്ഷം രൂപ തട്ടിച്ചു എന്ന യുവതിയുടെ പരാതിയിലായിരുന്നു ഡൽഹി ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം. ഡൽഹി, മദ്ധ്യപ്രദേശ്, ഹരിയാന, പഞ്ചാബ്, ഗുജറാത്ത് എന്നീ അഞ്ച് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അന്വേഷണമെത്തിയത് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരടങ്ങുന്ന റാക്കറ്റില്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ഇരകളാക്കിയായിരുന്നു പ്രവര്‍ത്തനം. വ്യാജ രേഖകളുണ്ടാക്കി 11 ആശുപത്രികളില്‍ നിന്ന് കിഡ്നി തട്ടിയെടുത്തുവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അഞ്ച് മുതൽ നാൽപത് ലക്ഷം രൂപ വരെ ഇവർ രോഗികളിൽ നിന്ന് ആവശ്യപ്പട്ടിരുന്നു. അനധികൃത സ്റ്റാമ്പുകൾ, 17 മൊബെൽ ഫോണുകൾ, ഒൻപത് സിം കാർഡുകൾ, ഒന്നര ലക്ഷം രൂപ, രണ്ട് ലാപ്പ്ടോപ്പ് , ഒരു ആഡംബര കാർ , രോഗികളുടെ വ്യാജ രേഖകൾ എന്നിവ പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പന്തളം ടൗൺ യൂണിറ്റ് കൺവെൻഷന്‍ നടന്നു

0
പന്തളം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പന്തളം ടൗൺ...

ഇരവിപേരൂർ ഗവ. യു.പി സ്കൂളിൽ മൃഷ്ടാന്നം പദ്ധതി ഉദ്ഘാടനം ചെയ്തു

0
തിരുവല്ല : ഇരവിപേരൂർ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയിട്ടുള്ള മൃഷ്ടാന്നം...

10 ഗ്രാം കഞ്ചാവുമായി യുവാവിനെ അടൂര്‍ പോലീസ് പിടികൂടി

0
അടൂര്‍ : കരിക്കിനേത്ത് സില്‍ക്‌സ് വസ്ത്രശാലയുടെ അടുത്തുവെച്ച് 10 ഗ്രാം...

ഫേസ്ബുക്ക് പരിചയം ; അവിവാഹിതയെ പീഡിപ്പിച്ചയാളെ പോലീസ് പിടികൂടി

0
തിരുവല്ല : ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ചശേഷം അവിവാഹിതയെ (40)ലോഡ്ജുകളിലെത്തിച്ച്...