മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടല്‍ ; കുടിവെള്ളം ലഭിക്കുന്ന സന്തോഷത്തില്‍ ഇരവിപേരൂരുകാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആഴ്ചയില്‍ മൂന്ന് ദിവസം കുടിവെള്ളം സുലഭമായി ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇരവിപേരൂര്‍ നിവാസികള്‍. രണ്ടാഴ്ചയില്‍ ഒരിക്കലാണ് ഇവിടെ ജലവിതരണം നടന്നിരുന്നത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇതില്‍ നിന്നും ഒരു മാറ്റമാണ് സംസ്ഥാന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരുദ്ധാരണം ചെയ്ത തോട്ടപ്പുഴ ബൂസ്റ്റര്‍ പമ്പ് ഹൗസിലൂടെയും കോഴിമല കുടിവെള്ള പദ്ധതിയിലൂടെയും സാധ്യമാകുന്നത്.

ആറന്മുള നിയോജകമണ്ഡലത്തിലെ ഇരവിപേരൂര്‍, കോയിപ്പുറം, തോട്ടപ്പുഴശേരി ഗ്രാമീണ കുടിവെള്ള പദ്ധതികള്‍ക്ക് നാലു കോടി രൂപയാണ് 2020 – 21 സംസ്ഥാന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതോടെ ലഭിച്ചത്. ഇതില്‍ തോട്ടപ്പുഴ ബൂസ്റ്റര്‍ പമ്പ് ഹൗസിന്റെ പുനരുദ്ധാരണത്തിനും കോഴിമല കോളനിയിലേക്കുള്ള 3.804 കിമി പൈപ്പ് ലൈന്‍ നീട്ടി സ്ഥാപിക്കുന്നതിനും 99.69 ലക്ഷം രൂപയുടെ പ്രവര്‍ത്തികളാണ് പൂര്‍ത്തീകരിച്ചത്.

ഇരവിപേരൂര്‍ ഗ്രാമീണകുടിവെള്ള പദ്ധതിയുടെ ഭാഗമായി ഇരവിപേരൂര്‍ പ്രയാറ്റ് കടവിലുള്ള ഇന്‍ടേക്ക് പമ്പ് ഹൗസില്‍നിന്നും ജലം പമ്പ് ചെയ്തു മൈലാടുമ്പാറയിലുള്ള രണ്ട് ലക്ഷം ലിറ്റര്‍ ഭൂതല സംഭരണിയില്‍ ശേഖരിക്കുകയും തുടര്‍ന്ന് ജലം ഗ്രാവിറ്റിയില്‍ തോട്ടപ്പുഴ ബൂസ്റ്റര്‍ പമ്പ് ഹൗസിലുള്ള ഒരു ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഭൂതല സംഭരണിയില്‍ സംഭരിക്കുകയും ഇവിടെ നിന്നും പമ്പ് ചെയ്തു നന്നൂര്‍ ഉള്ള ഒരു ലക്ഷം ലിറ്റര്‍ ഭൂതല സംഭരണിയിലേക്കും 1.5 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഇലഞ്ഞിമോടിയിലുള്ള ടാങ്കിലേക്കും വ്യത്യസ്ത പമ്പ്സെറ്റ് ഉപയോഗിച്ച് പമ്പ് ചെയുകയായിരുന്നു. ഇരവിപേരൂര്‍ ഇന്‍ടേക്ക് പമ്പ് ഹൗസില്‍ നിന്നും മയിലാടുംപാറ ടാങ്കില്‍ എത്തുന്ന ജലം പുറമറ്റം പഞ്ചായത്തിലെ ആറു വാര്‍ഡുകളിലേക്ക് വിതരണം നടത്തിയിരുന്നതിനാല്‍ 10 ദിവസത്തില്‍ ഒരിക്കലാണ് ഇരവിപേരൂരില്‍ ജലവിതരണം നടന്നിരുന്നത്.

ജല്‍ജീവന്‍മിഷന്‍ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ഇരവിപേരൂര്‍ പ്രയാറ്റ് കടവ് ഇന്‍ടേക്ക് പമ്പ്ഹൗസില്‍ പുതിയ പമ്പ്സെറ്റ് സ്ഥാപിച്ചു. പ്രയാറ്റ് കടവില്‍നിന്നും മൂന്നു കിലോമീറ്റര്‍ നീളത്തില്‍ പുതിയ 200 എംഎം ഡിഐ കെ9 പമ്പിംഗ് മെയിന്‍ തോട്ടപ്പുഴ വരെ സ്ഥാപിക്കുകയും ഒപ്പം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി 400 ഗാര്‍ഹികകണക്ഷനുകളും നല്‍കി.

വള്ളംകുളം – തോട്ടപ്പുഴ, നന്നൂര്‍ – പുത്തന്‍പറമ്പ് റോഡുകള്‍ ബിഎംബിസി നിലവാരത്തില്‍ നിര്‍മിക്കുന്നതിനു മുന്‍പ് ഈ റോഡുകളില്‍ ഉള്ള 40 വര്‍ഷത്തോളം പഴക്കം വരുന്ന എസി പൈപ്പ്‌ലൈനുകള്‍ ഉള്‍പ്പെടെ മാറ്റി സ്ഥാപിക്കണം എന്ന സ്ഥലം എം.എല്‍.എ. കൂടിയായ മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജലജീവന്‍ മിഷന്‍ രണ്ടാം ഘട്ടത്തില്‍ ഈ പദ്ധതി ഉള്‍പ്പെടുത്തി. തോട്ടപ്പുഴ മുതല്‍ നന്നൂര്‍ ടാങ്കു വരെ പുതിയതായി 150 എംഎം ഡിഐ പമ്പിംഗ് മെയിന്‍ സ്ഥാപിക്കുകയും ഈ പമ്പിംഗ് മെയിന്‍ തോട്ടപ്പുഴ ജംഗ്ഷനില്‍ വെച്ച് ഇന്‍ടേക്ക് പമ്പ് ഹൗസില്‍ നിന്നുള്ള 200 എംഎം ഡിഐ ലൈനുമായി ഇന്റര്‍കണക്ഷന്‍ നല്‍കുകയും ചെയ്തു. ഇതിലൂടെ ഇരവിപേരൂര്‍ പ്രയാറ്റുകടവിലുള്ള ഇന്‍ടേക്ക് പമ്പ്ഹൗസില്‍നിന്നും നേരിട്ട് വെള്ളം നന്നൂര്‍ ടാങ്കില്‍ എത്തിക്കാന്‍ സാധിച്ചു.

ഈ പദ്ധതിയിലൂടെ ഇരവിപേരൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒന്ന്,11, 12, 13, 14, 15, 16, 17 വാര്‍ഡുകളിലായി 20 കിലോ മീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച് പുതിയതായി 445 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കി. ജല ലഭ്യത കുറഞ്ഞ പഴയ 350 കണക്ഷനുകള്‍ പുതിയ ലൈനിലേക്ക് മാറ്റുകയും ചെയ്തു. നാല്, അഞ്ച് വാര്‍ഡുകളിലായി ജല ലഭ്യത കുറവായിരുന്ന പൈപ്പ് ലൈനുകള്‍ പുതിയ വ്യാസം കൂടിയ പൈപ്പ് ലൈനുകളുമായി ഇന്റര്‍ കണക്റ്റ് ചെയ്ത് ഈ വാര്‍ഡുകളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ആഴ്ചയില്‍ മൂന്നു ദിവസം കുടിവെള്ളം എത്തിച്ചു. ഈ പദ്ധതിക്ക് മുന്‍പ് ഈ പ്രദേശങ്ങളിലെ ജല വിതരണം രണ്ടാഴ്ചയിലൊരിക്കലായിരുന്നു.

ജല ജീവന്‍ മിഷന്‍ വഴി 6.59 കോടി രൂപാ വിനിയോഗിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ഇതിന്റെ ഭാഗമായി പൈപ്പ് ലൈന്‍ സ്ഥാപിച്ച തോട്ടപ്പുഴ, വള്ളംകുളം, നന്നൂര്‍ പുത്തന്‍പറമ്പില്‍ റോഡുകള്‍ പുനഃസ്ഥാപിച്ചു. സംസ്ഥാന പദ്ധതി പ്രകാരം കോഴിമല പ്രദേശത്ത് സ്ഥാപിച്ച പൈപ്പ് ലൈനിലൂടെ കോഴിമല കോളനി പ്രദേശത്തെ കുടുംബങ്ങള്‍ക്ക് ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തിയുടെ എസ്റ്റിമേറ്റ് തയാറാക്കി പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

—————————————————————————————————

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം ; സ്വകാര്യ റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വർക്കല ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ സ്വകാര്യ...

യുപിയിൽ വീണ്ടും ഒന്നിക്കാൻ കോൺഗ്രസും സമാജ്‍വാദി പാർട്ടിയും ; ബിജെപിയെ താഴെയിറക്കുക ലക്ഷ്യം

0
​ദില്ലി: ഉത്തർ പ്രദേശിൽ അടുത്ത വ‍ർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സഖ്യ...

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...