ആരോഗ്യമന്ത്രിയുടെ ഇടപെടല്‍ ; ഏറുമാടത്തില്‍ കഴിഞ്ഞ പൊന്നമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  സീതത്തോട് ളാഹ വനമേഖലയിലെ ആദിവാസി ഊരില്‍ വന്യമൃഗങ്ങളെ പേടിച്ച് നിറവയറോടെ രാത്രി ഏറുമാടത്തില്‍ കഴിഞ്ഞ പൊന്നമ്മയെ തുടര്‍ ചികിത്സക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നേരിട്ട് ഇടപെട്ട് വനിതശിശു വികസന വകുപ്പ്, ആരോഗ്യവകുപ്പ്, പട്ടികവര്‍ഗ വികസന വകുപ്പ് എന്നിവയുടെ ഏകോപനത്തോടെയാണ് ഇതിനുള്ള നടപടി സ്വീകരിച്ചത്. ഇവരെ സുരക്ഷിതമായി താമസിപ്പിക്കാനും മതിയായ ചികിത്സ ഉറപ്പാക്കാനും വനിത ശിശുവികസന വകുപ്പിനും ആരോഗ്യ വകുപ്പിനും മന്ത്രി നിര്‍ദേശം നല്‍കി. ചികിത്സയ്ക്കു ശേഷം പൊന്നമ്മയേയും മക്കളേയും ഗവൺമെൻറ് മഹിളാ മന്ദിരത്തില്‍ താമസിപ്പിക്കുന്നതിനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എട്ടുമാസം ഗര്‍ഭിണിയാണ് പൊന്നമ്മ. ആരോഗ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ 11 മണിയോടെ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി, വനിത സംരക്ഷണ ഓഫീസര്‍ എ. നിസ, റാന്നി അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസര്‍ സ്മിത, അങ്കണവാടി വര്‍ക്കര്‍ എന്നിവര്‍ സീതത്തോട് ളാഹ അതിര്‍ത്തിയിലുള്ള രാജേന്ദ്രന്‍ പൊന്നമ്മ ദമ്പതികളുടെ താമസസ്ഥലത്ത് എത്തി. ഇവര്‍ക്കൊപ്പം ആരോഗ്യപ്രവര്‍ത്തകരും ട്രൈബല്‍ ഓഫീസറും ദമ്പതികളോട് വിവരങ്ങള്‍ അന്വേഷിച്ചു.

വനത്തില്‍ താമസിക്കുമ്പോഴുണ്ടാകുന്നതും ഏറുമാടത്തില്‍ കയറുന്നതിലുമുള്ള ബുദ്ധിമുട്ടുകള്‍ രാജേന്ദ്രന്‍, പൊന്നമ്മ ദമ്പതികളെ ഇവര്‍ പറഞ്ഞു മനസിലാക്കി. പൊന്നമ്മക്ക് വിളര്‍ച്ച രോഗമുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊന്നമ്മയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് തുടര്‍ ചികിത്സയ്ക്കായി എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. എന്നാല്‍ ചികിത്സയ്ക്കു ശേഷം വനത്തിലേക്ക് ഉടന്‍തന്നെ മടങ്ങണമെന്ന നിലപാടിലാണ് രാജേന്ദ്രന്‍. നാട്ടിലെ കാലാവസ്ഥ തങ്ങള്‍ക്കും മക്കള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് രാജേന്ദ്രന്‍ പറയുന്നത്.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

——————————————————————————————————

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നവീകരണ പ്രവർത്തനങ്ങൾക്കെത്തിയ കരാർ തൊഴിലാളികൾ അബദ്ധത്തിൽ ചന്ദനമരത്തിന്റെ ചില്ലകൾ വെട്ടിമാറ്റി

0
തിരുവനന്തപുരം: ദേവസ്വം ബോർഡ് ആസ്ഥാനത്ത് നവീകരണ പ്രവർത്തനങ്ങൾക്കെത്തിയ കരാർ തൊഴിലാളികൾ അബദ്ധത്തിൽ...

സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന വി.എം സുധീരന്റെ പരാതിയില്‍ കേസെടുത്ത് പോലീസ്

0
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ്...

ആലപ്പുഴയിൽ ജി സുധാകരനും സിപിഎം പ്രവർത്തകരും തമ്മിൽ വാക്ക് തർക്കം

0
ആലപ്പുഴ: ആലപ്പുഴ നീർക്കുന്നം സ്കൂളിൽ ജി സുധാകരനും സിപിഎം പ്രവർത്തകരും തമ്മിൽ...

വിഴിഞ്ഞം ഓഹരി വിൽപനയും തുടർ വിവാദങ്ങളും സിപിഎമ്മിലെ കണ്ണൂർ ഘടകത്തിലെ ഉൾപോർ തുറന്നു കാട്ടുന്നതായി...

0
കൊച്ചി: വിഴിഞ്ഞം ഓഹരി വിൽപനയും തുടർ വിവാദങ്ങളും സിപിഎമ്മിലെ കണ്ണൂർ ഘടകത്തിലെ...