പത്തനംതിട്ട : നവംബർ 16 നു തിരുവല്ല മാർത്തോമാ കോളേജിൽ വെച്ച് സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയറിൽ 120ൽ പരം തൊഴിലുകളിലായി പന്ത്രണ്ടായിരം ഒഴിവുകളാണ് നിലവിലുള്ളത്. പത്തു മുതൽ മുകളിലേക്ക് വിദ്യാഭ്യാസയോഗ്യതയുള്ളവർക്ക് ഇതിൽ പങ്കെടുക്കാം. വിദേശത്തേക്ക് പോകാൻ താല്പര്യമുള്ളവർക്ക് അതിനു അനുയോജ്യമായ തൊഴിലുകളും മേളയിലുണ്ട്. തികച്ചും സൗജന്യമായി നടക്കുന്ന ഈ മേളയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനും സംശയ നിവാരണത്തിനുമായി വ്യാഴം, വെള്ളി ദിവസങ്ങളിൽ കോന്നി മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ അഭിമുഖ പരിശീലനവും രജിസ്‌ട്രേഷൻ ക്യാമ്പും സംഘടിപ്പിക്കുന്നു. തികഞ്ഞ ആത്മവിശ്വാസത്തോടെ തൊഴിൽ മേളയിൽ പങ്കെടുത്തു മികച്ച ജോലിയിലേക്കെത്താൻ ഈ അവസരം തൊഴിലന്വേഷകർ പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. രജിസ്ട്രേഷൻ ക്യാമ്പിന്റെ വിശദവിവരങ്ങൾ താഴെകൊടുക്കുന്നു.
14/11/2024 (വ്യാഴം)
പുതുക്കുളം സാംസ്കാരിക നിലയം 10AM
വള്ളിക്കോട് വായനശാല 11AM
തണ്ണിത്തോട് പഞ്ചായത്ത് ലൈബ്രറി 11AM
പുലരി ഗ്രന്ഥശാല, സ്റ്റേഡിയം ജംഗ്‌ഷൻ, കൂടൽ 11AM
———
15/11/ 2024 (വെള്ളി)
അരുവാപ്പുലം പഞ്ചായത്ത് ഹാൾ 10AM
വി.കോട്ടയം വില്ലേജ് ഓഫീസിനു സമീപം 10AM
ആങ്ങമൂഴി കമ്മ്യൂണിറ്റി ഹാൾ 11AM
വെട്ടൂർ ദേശീയ വായനശാല 2.30 PM
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക/സന്ദർശിക്കുക: 87146 99496 (കോന്നി ജോബ് സ്റ്റേഷൻ , കോന്നി സിവിൽ സ്റ്റേഷന്റെ നാലാം നില)