മറ്റു സംസ്ഥാനങ്ങളിൽ നിന്ന് അനുമതിയില്ലാതെ കേരളത്തിലേക്ക് ആനകളെ കൊണ്ടുവരാനാകില്ല : ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മറ്റു സംസ്ഥാനങ്ങളിൽ നിന്ന് അനുമതിയില്ലാതെ കേരളത്തിലേക്ക് ആനകളെ കൊണ്ടുവരാനാകില്ലെന്ന് ഹൈക്കോടതി. ആനകളുടെ ദുരിതവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം. 2024ൽ മാത്രം പിടികൂടിയ 21 ആനകളാണ് ചരിഞ്ഞത്. 2018 മുതൽ 2021 വരെ പിടികൂടിയ ആനകളിൽ 40ശതമാനം ചരിഞ്ഞുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ആനകളെ എഴുന്നളളിക്കുന്നത് സംബന്ധിച്ച മാർഗരേഖ ഇന്ന് തന്നെ പുറത്തിറക്കുമെന്നും ഹൈക്കോടതി ഇതോടൊപ്പം വ്യക്തമാക്കി. സുപ്രീം കോടതി ഉത്തരവ് പ്രകാരമായിരിക്കും മാര്‍ഗരേഖയിറക്കുകയെന്നും ഹൈക്കോടതി സൂചിപ്പിച്ചു. പുറത്ത് നിന്ന് ആനകളെ കൊണ്ട് വരുമ്പോൾ ചീഫ് വൈൽഡ് ലൈഫ് വാര്‍ഡന്‍റെ അനുമതി തേടാറുണ്ടോയെന്നും കോടതി ചോദിച്ചു. ഷെഡ്യൂൾ ഒന്നിൽ പെട്ട വന്യമൃഗങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഉടമസ്ഥാവകാശം ആർക്കും തന്നെ നേടാനാകില്ല. കാട്ടാനകളെ പിടികൂടുവാൻ അനുമതി കൊടുക്കുന്നതിലൂടെ വേട്ടയ്ക്കനുമതി നൽകുകയാണെന്നും കോടതി നിരീക്ഷിച്ചു. പുറത്തുനിന്ന് പിടികൂടിയ ആനകളെ കൊണ്ടുവരുമ്പോള്‍ ആ സംസ്ഥാനത്തിന്‍റെ അനുമതി ആവശ്യമാണെന്നും അനുമതിയില്ലാതെ ആനകളെ കേരളത്തിലേക്ക് കൊണ്ടുവരാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ ; പ്രതിഷേധവുമായി പ്രതിപക്ഷം

0
മുംബൈ : ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം...

ബേപ്പൂരില്‍ പി.വി അന്‍വറിനെ സ്ഥാനാര്‍ഥി ആക്കേണ്ടിയിരുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

0
തിരുവനന്തപുരം: ബേപ്പൂരില്‍ പി.വി അന്‍വറിനെ സ്ഥാനാര്‍ഥി ആക്കേണ്ടിയിരുന്നില്ലെന്ന് മുന്‍ കെപിസിസി പ്രസിഡന്റ്...

തെലങ്കാനയിൽ ഡിക്കിയിൽ അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം

0
വരംഗൽ: മകളുടെ ബന്ധം കുടുംബത്തിന് അപമാനമാകുന്നുവെന്ന് ആരോപിച്ച് അവളെ കൊല്ലാൻ കാമുകനോട്...

കൊയിലാണ്ടിയില്‍ മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ ബസ് ചെളിയില്‍ താഴ്ന്നു

0
കോഴിക്കോട്: കൊയിലാണ്ടിയില്‍ മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ ബസ് ചെളിയില്‍ താഴ്ന്നു. കോഴിക്കോട്-കൊയിലാണ്ടി റൂട്ടില്‍...