ആലപ്പുഴ : ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നടത്തുവാന്‍ തീരുമാനിച്ചിരുന്ന അഭിമുഖ പരീക്ഷകള്‍ മാറ്റി. ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ വെച്ച് സെപ്റ്റംബര്‍ 14,15,16,20,22 തീയതികളില്‍ നടത്താനിരുന്ന അഭിമുഖമാണ് മാറ്റിയത്.
ഗവണ്‍മെന്റ് സ്‌കൂളുകളിലേക്ക് പാര്‍ട്ട് ടൈം കണ്ടിജെന്റ് മീനിയല്‍ (പി.റ്റി.സി.എം) തസ്തികയിലേക്ക് റിപ്പോര്‍ട്ട് ചെയ്ത് ഒഴിവുകളിലേക്കുള്ള ഇന്റര്‍വ്യൂ ആണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വിശദവിവരത്തിന് ബന്ധപ്പെടേണ്ട ഫോണ്‍ നമ്ബര്‍ : 0477 2252908