Saturday, July 5, 2025 11:46 am

മദ്യലഹരിയില്‍ അധ്യാപകന്‍ സ്‌കൂളില്‍, വീഡിയോ പകര്‍ത്തി വിദ്യാര്‍ഥികള്‍ ; സസ്‌പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: മധ്യപ്രദേശ് ജബല്‍പൂരില്‍ അമിതമായി മദ്യപിച്ച് സ്‌കൂളിലെത്തിയ അധ്യാപകന് സസ്‌പെന്‍ഷന്‍. രാജേന്ദ്ര നേതം എന്ന അധ്യാപകനെയാണ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരാതിയില്‍ സസ്‌പെന്‍ഡ് ചെയ്തത്. നേരത്തെയും ഇയാള്‍ സ്‌കൂളില്‍ മദ്യപിച്ചെത്തിയിരുന്നുവെന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞദിവസം മദ്യലഹരിയില്‍ സ്‌കൂളിലെത്തിയ രാജേന്ദ്ര, എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാതെ സ്‌കൂള്‍ പരിസരത്ത് ഇരിക്കുന്നത് വിദ്യാര്‍ഥികളിലൊരാള്‍ മൊബൈില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോ പുറത്തു വന്നതിന് പിന്നാലെയാണ് അധ്യാപകനെതിരെ നടപടി സ്വീകരിച്ചത്. അമിത മദ്യലഹരിയിലാണ് അധ്യാപകന്‍ സ്‌കൂളിലെത്തിയതെന്ന് വീഡിയോയില്‍ വ്യക്തമാണ്.

വീഡിയോ സോഷ്യല്‍മീഡിയകളില്‍ വൈറലായതോടെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ അധ്യാപകനെതിരെ പരാതിയുമായി സ്‌കൂളിലെത്തി. എന്നാല്‍ തുടക്കത്തില്‍ ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ല. ഇതോടെ ചില വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ വരുന്നത് നിര്‍ത്തിയിരുന്നു. ഇതിനിടെ വീഡിയോ ശ്രദ്ധയില്‍പ്പെട്ട വിദ്യാഭ്യാസ വകുപ്പ് അധ്യാപകനെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. അധ്യാപികനെ സസ്‌പെന്‍ഡ് ചെയ്തതായി ജബല്‍പൂര്‍ കളക്ടറും മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് മാതൃകയാകേണ്ട അധ്യാപകന്‍ ഇത്തരത്തില്‍ പെരുമാറുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും നടപടി സമാനസ്വഭാവമുള്ള മറ്റ് അധ്യാപകര്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കുമുള്ള മുന്നറിയിപ്പാണെന്നും അധികൃതര്‍ അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തെങ്ങമത്ത് തെരുവുനായ ശല്യം രൂക്ഷം

0
തെങ്ങമം : തെങ്ങമം, കൈതയ്ക്കൽ, ചെറുകുന്നം പള്ളിക്കൽ പ്രദേശങ്ങളില്‍ തെരുവുനായ...

നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർക്ക് ഹൃദയാഘാതം

0
കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടർന്ന്...

കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിനെ പിന്തുണച്ച് മന്ത്രി വി എന്‍ വാസവന്‍

0
കോട്ടയം :  കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിനെ പിന്തുണച്ച്...

അടൂര്‍ എംസി റോഡിൽ അരമനപ്പടിക്കുസമീപം റോഡരികിൽനിന്ന മരത്തിന്റെ ചില്ല ഒടിഞ്ഞ് റോഡിലേക്കുവീണു

0
അടൂർ : എംസി റോഡിൽ അരമനപ്പടിക്കുസമീപം റോഡരികിൽനിന്ന മരത്തിന്റെ ചില്ല...