കണ്ണൂര്‍ : പ്രമുഖ കോണ്‍ഗ്രസ് നേതാവും ഡി.സി.സി മുന്‍ പ്രസിഡന്റുമായ കെ.സുരേന്ദ്രന്‍ അന്തരിച്ചു. ഐ.എന്‍.ടി.യു.സി ദേശീയ നിര്‍വാഹക സമിതി അംഗവും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. കോണ്‍ഗ്രസ് നേതാവ് കെ സുരേന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഊര്‍ജസ്വലനായ പൊതുപ്രവര്‍ത്തകനും കക്ഷി വ്യത്യാസങ്ങള്‍ക്കതീതമായി സൗഹൃദങ്ങള്‍ കാത്തുസൂക്ഷിച്ച ട്രേഡ് യൂണിയന്‍ നേതാവുമായിരുന്നു കെ സുരേന്ദ്രനെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പ്രമുഖ കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ ഡി.സി.സി മുന്‍ പ്രസിഡന്റുമായ കെ.സുരേന്ദ്രന്‍ അന്തരിച്ചു
RECENT NEWS
Advertisment