പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലയ്ക്കാനുള്ളതല്ല ; ആർ. ചന്ദ്രശേഖരൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്വതന്ത്ര ഇന്ത്യയിൽ പഞ്ചവത്സര പദ്ധതികളിലൂടെ കോൺഗ്രസ് രാജ്യത്തിനു സമർപ്പിച്ച പൊതുമേഖലാ സ്ഥാപനങ്ങൾ ബിജെപിക്ക് വിറ്റുതുലയ്ക്കാനുള്ളതല്ലെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരൻ. ഐ.എൻ.ടി.യു.സി പത്തനംതിട്ട ജില്ലാ നേതൃത്വയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട്  സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള നിയമസഭയിൽ മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഒരു തൊഴിലാളിക്ക് ഏറ്റവും കുറഞ്ഞ ശമ്പളം 600 രൂപയാക്കും എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടു നാളിതുവരെ പ്രാബല്യത്തിൽ വരുത്തുവാൻ കഴിഞ്ഞില്ലെന്നും ഇത് തൊഴിലാളികളോട് കാട്ടുന്ന വഞ്ചനയാണെന്നും വരുന്ന തെരഞ്ഞെടുപ്പിൽ തൊഴിലാളികൾ ഇതിനു മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് എ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡണ്ട് ബാബു ജോർജ്, ഐ എൻ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി ജ്യോതിഷ് കുമാര്‍ മലയാലപ്പുഴ, അഖിലേന്ത്യ സെക്രട്ടറി തോമസ് ജോൺ, ഹരികുമാർ പൂതങ്കര, പി കെ ഗോപി, ജി കെ പിള്ള, തോട്ടുവ മുരളി, പികെ ഇക്‌ബാൽ, ഷാജി കുളനട, കെ വിശ്വംഭരൻ, രമ ദേവപാൽ, എം ആർ ശ്രീധരൻ, വിഎം ജയകുമാർ, എ ആനന്ദൻ പിള്ള, അഡ്വ. ഹരിഹരൻ നായർ, പിഎം റെജിമോൻ, എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...