പത്തനംതിട്ട : സംസ്ഥാന സർക്കാരിനെതിരെ സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചിട്ടുള്ള മൂന്ന് സമരങ്ങളും വിജയിപ്പിക്കാൻ ഐ.എൻ.ടി.യു.സി. ജില്ലാ കമ്മിറ്റി തീരുമാനിച്ചു. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഭക്ഷ്യ പൊതുവിതരണം രംഗത്ത് ഇടപെടുക, ഓണത്തിന് എല്ലാവിഭാഗം തൊഴിലാളികൾക്കും ഒരുമാസത്തെ ശമ്പളം ബോണസായി പ്രഖ്യാപിക്കുക തുടങ്ങി 16 ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം. ഓഗസ്റ്റ് അഞ്ചിന് പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിൽ ധർണ, 21 സെക്രട്ടേറിയറ്റ് മാർച്ച്, തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലിയും, 27-ന് ബ്ലോക്ക് വികസന കാര്യാലയങ്ങൾക്ക് മുന്നിലും, നഗരസഭാ ഓഫീസുകൾക്ക് മുന്നിലും ധർണ എന്നിവയാണ് പരിപാടികൾ. ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്‌ഘാടനം ചെയ്തു. പി.കെ.ഗോപി, ഹരികുമാർ പൂതങ്കര, തോട്ടുവാ മുരളി, സതീഷ് ചാത്തങ്കരി, വി.എൻ. ജയകുമാർ, എ.ഡി.ജോൺ, പി.കെ.ഇഖ്ബാൽ, ജെസ്സി അലക്സ്, ഓമന സത്യൻ എന്നിവർ പ്രസംഗിച്ചു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.