തിരുവനന്തപുരം : ലോക്ക് ഡൗണിനിടെ അത്യാവശ്യത്തിന് പുറത്തിറങ്ങിയതിന് മര്‍ദ്ദിച്ചുവെന്ന വഴിയാത്രക്കാരന്റെ പരാതിയില്‍ ശ്രീകാര്യം സിഐക്കെതിരെ അന്വേഷണം. ഡോക്ടറായ ഭാര്യയെ ജോലിസ്ഥലത്തു കൊണ്ടാക്കി മടങ്ങവേ വഴിയില്‍ വച്ച് പോലിസ് മര്‍ദ്ധിച്ചുവെന്നാണ് പരാതി.
ക്രൈംബ്രാഞ്ച് എസ്പി ഷാനവാസിനാണ് അന്വേഷണ ചുമതല. ചിലയിടങ്ങളില്‍ മര്‍ദ്ദനമുറകളും മോശം പെരുമാറ്റവും ഏതാനം ചില പോലിസുകാരുടെ ഭാഗത്തുനിന്നുണ്ടാകുന്നതായും അത് ഉണ്ടാവാന്‍ പാടില്ലാത്തതാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.