ബിജെപി വനിതാ വാര്‍ഡ് മെമ്പറിന്റെ അച്ഛനെ ചാരായം വാറ്റിന് അറസ്റ്റ് ചെയ്തു; ഇത്രയും നാള്‍ വിലസിയത് കാവിയുടെ മറവില്‍

For full experience, Download our mobile application:
Get it on Google Play

നെയ്യാറ്റിന്‍കര :  ബിജെപി വനിതാ വാര്‍ഡ് മെമ്പറിന്റെ അച്ഛനെ ചാരായം വാറ്റിന് അറസ്റ്റ് ചെയ്തു.  ഇത്രയും നാള്‍ വിലസിയത് കാവിയുടെ മറവില്‍ ചാരായം വാറ്റുകയായിിരുന്നു. നെയ്യാറ്റിന്‍കര അരംഗമു​ഗളില്‍ 500 ലിറ്റര്‍ കോട കണ്ടെടുത്തു. സംഭവത്തിന്മേല്‍ അതിയന്നൂര്‍ പഞ്ചായത്തിലെ ബിജെപി വാര്‍ഡ് മെമ്പര്‍ കവിതയുടെ അച്ഛന്‍ അരംഗമു​ഗള്‍ കൊല്ലംവിളകത്ത് വീട്ടില്‍ അശോക (52)നെതിരെ കേസെടുത്തു. ജനുവരിയിലും ഇതേ സ്ഥലത്തുനിന്ന് കോട കണ്ടെടുത്ത കേസില്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

മാര്‍ച്ച്‌ ആറിനാണ് ജാമ്യത്തിലിറങ്ങിത്. അരംഗമു​ഗള്‍ പെരിങ്ങാലി കുളത്തിന്റെ കരയില്‍ 50 ലിറ്റര്‍വീതം കൊള്ളുന്ന പത്ത് പ്ലാസ്റ്റിക് ബാരലുകളിലാണ് കോട ഒളിപ്പിച്ചിരുന്നത്. വ്യാഴാഴ്ച പകല്‍ ഒന്നോടെയാണ് കോട കണ്ടെടുത്തത്. വയനാട്ടില്‍ നിന്നുള്ള സംഘങ്ങള്‍  അശോകന്റെ വീട്ടില്‍ ഇടയ്ക്കിടെ വന്നു പോകുന്നുണ്ടെന്നും ഇയാള്‍ക്ക്  മാവോയിസ്റ്റ് ബന്ധമുള്ളതായും പരിസരവാസികള്‍ പറയുന്നു.

തിരുപുറം എസ്കൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ കെ. എസ് സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പ്രിവന്റീവ് ഓഫീസര്‍ ബി. വിജയകുമാര്‍, ​ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ അജികുമാര്‍, സജു, സാജു, രാജേഷ് കുമാര്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്‌.

 

 

 

 

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...