കര്‍ണാടക പോലിസിന്റെ ക്രൂരത ആശുപത്രിയിലെത്താനാകാതെ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ്‌ : കര്‍ണാടക പോലിസിന്റെ ക്രൂരത ആശുപത്രിയിലെത്താനാകാതെ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. കാസര്‍ഗോഡ് കുത്തപത്തൂരില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശികള്‍കള്‍ക്കാണ് ഈ ദുരവസ്ഥ. മംഗളൂരുവിലേക്ക് ആംബുലന്‍സില്‍ പോയ ഗര്‍ഭിണിയെ കര്‍ണാടക പോലീസ് തടഞ്ഞു തിരിച്ച് കാസര്‍ഗോട്ടേക്കുള്ള യാത്രക്കിടെ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു.

കാസര്‍ഗോഡു നിന്ന് മംഗലാപുരത്തെ ആശുപത്രിയില്‍ പോകാനായിരുന്നു പൂര്‍ണ ഗര്‍ഭിണിയായ യുവതിയെയും കൊണ്ട് ആംബുലന്‍സ് കര്‍ണാടക അതിര്‍ത്തിയിലേയ്ക്ക് എത്തിയത്. എന്നാല്‍ അത്യാവശ്യ സര്‍വീസായിട്ടു പോലും വാഹനം കടത്തിവിടാന്‍ കര്‍ണാടക പോലിസ് അനുവദിച്ചില്ല. കേരളത്തിന്റെ രോഗികളെയും കേരളത്തിന്റെ വണ്ടിയും കടത്തിവിടില്ലെന്ന് ആക്രോശിച്ചു കൊണ്ടാണ് പോലീസുകാര്‍ ആംബുലന്‍സ് തടഞ്ഞത് എന്ന് ഡ്രൈവര്‍ പറയുന്നു.

ഇവര്‍ താമസ്സിക്കുന്ന സ്ഥലത്തു നിന്ന് 35 കിമി ദൂരമുണ്ട് കാസര്‍ഗോഡിന്. 15 കിമി മാത്രം ദൂരമുള്ള മദഗലാപുരത്തേയ്ക്കു പോകാനായിരുന്നു ഇവര്‍ അതിര്‍ത്തിയിലേയ്ക്കു പോയത്. വാഹനം തടഞ്ഞതിനെ തുടര്‍ന്ന് കാസര്‍ഗോഡിനു തിരിച്ചു പോകും വഴി യുവതി ആംബുലന്‍സില്‍ പ്രസവിക്കുകയായിരുന്നു. യുവതിയും കുഞ്ഞും കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....