കൊറോണ സ്ഥിരീകരിച്ച ഡോക്ടർ ഡ്യൂട്ടിചെയ്തത് രണ്ട് ആശുപത്രിയിലും ഒരു ക്ലിനിക്കിലും

For full experience, Download our mobile application:
Get it on Google Play

മുംബൈ : മഹാരാഷ്ട്രയിൽ കൊവിഡ്-19 സ്ഥിരീകരിച്ച ഡോക്ടറുടെ സമ്പർക്ക പട്ടിക ഭരണകൂടത്തിന് തലവേദനയാകുന്നു. രണ്ട് ആശുപത്രികളിലും സ്വന്തം ക്ലിനിക്കിലും രോഗികളെ പരിശോധിച്ച ഡോക്ടർക്കും ഭാര്യക്കും മകൾക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്ന് പേരും നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനിലയിൽ കുഴപ്പമില്ലെന്നും അധികൃതർ പറയുന്നു. എന്നാൽ മുംബൈയിൽ സ്ഥിരീകരിച്ച മറ്റ് കൊവിഡ് കേസുകളെപോലെ ഡോക്ടർക്ക് വിദേശയാത്രാ ചരിത്രമൊന്നും ഇല്ല.

സ്വന്തം ക്ലിനിക്കിന് പുറമെ സമീപത്ത് രണ്ട് ആശുപത്രികളിൽ കൂടി ഇദ്ദേഹം പ്രാക്ടീസ് ചെയ്യുന്നുണ്ടെന്നും ഇവിടെ പരിശോധനയ്‍ക്കെത്തിയവരെ കണ്ടെത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. നേരിയ രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ഡോക്ടർ താൻ പരിശോധിച്ച 60 രോഗികളുടെ വിവരങ്ങൾ അധികൃതർക്ക് കൈമാറിയിരുന്നു. എന്നാൽ ഇവിടെ കൊവിഡ് നെഗറ്റീവായിരുന്ന ഓരാൾക്ക് എച്ച്1എൻ1 പനിയുണ്ടെന്നും ഇയാളെ ഡോക്ടർ പരിചരിച്ചിരുന്നെന്നും മാത്രമാണ് വ്യക്തമായത്. ചുമയും പനിയും മൂലം  ഡോക്ടർ ലീവ് എടുക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം ഒപിയിൽ 20 പേരെയും വാർഡുകളിൽ 20 പേരെയും പരിശോധിച്ചിരുന്നെന്നും വ്യക്തമായിട്ടുണ്ട്.

അന്നേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കൽ ഓഫീസറും നഴ്സും ഇപ്പോൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ഡോക്ടറിന്റെ  ഭാര്യയ്ക്കും 20 വയസുള്ള മകൾക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ മകന്റെ  പരിശോധന ഫലം നെഗറ്റീവുമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...