ബംഗളൂരു: കർണാടകയിൽ നിറുത്തിയിട്ട ബസിൽ നമസ്കരിച്ച ഡ്രൈവർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഹംഗലിനും വിശാൽഗഡിനും ഇടയിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലാണ് ഡ്രൈവർ എ.കെ.മുല്ല(58) നമസ്കാരം നിർവഹിച്ചത്. ഹുബ്ബള്ളിക്കും ഹാവേരിക്കും ഇടയിൽ കാത്തിരിപ്പ് സമയമുള്ള സ്റ്റാന്റിൽ ബസ് നിർത്തി ഡ്രൈവറുടെ ഇരിപ്പിടത്തിന് പിന്നിലുള്ള പാസഞ്ചർ സീറ്റിൽ ഇരുന്ന് നമസ്‌കരിക്കുകയായിരുന്നു മുല്ല. യാത്രക്കാരിലൊരാൾ ഇത് പകർത്തി സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തു. അത് പെട്ടെന്ന് ശ്രദ്ധ നേടുകയും വ്യാപകമായ ചർച്ചക്ക് കാരണമാവുകയും ചെയ്തു. സംഘ്പരിവാർ സംഘടനകൾ ഡ്രൈവറുടെ പ്രവൃത്തിയിൽ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. 58 കാരനായ മുല്ല മൂന്ന് ദിവസം മുമ്പ് പ്രാർത്ഥന നടത്തുന്ന ദൃശ്യങ്ങൾ കണ്ടു. ഇത് എന്തുകൊണ്ട് സംഭവിച്ചുവെന്ന് ഞങ്ങൾക്ക് അറിയില്ല. സംഭവത്തിന് പിന്നിലെ സാഹചര്യങ്ങളും കാരണങ്ങളും കണ്ടെത്താൻ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് കർണാടക ആർ.ടി.സിയിലെ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033