യുവതി ഭർത്താവിന്റെ സഹോദരനോടൊപ്പം ഒളിച്ചോടിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

മീററ്റ് : താടി വടിയ്ക്കണമെന്ന ആവശ്യം ഭർത്താവ് അംഗീകരിക്കാത്തതിനെ തുടർന്ന് യുവതി ഭർത്താവിന്റെ സഹോദരനോടൊപ്പം ഒളിച്ചോടിയതായി പരാതി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. മൂന്ന് മാസത്തോളം അന്വേഷിച്ചിട്ടും ഭാര്യയെയും തന്റെ സഹോദരനെയും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് ഭർത്താവ് കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകി. മീററ്റ് ലിസാരി ഗേറ്റ് ഏരിയയിലെ ഉജ്ജ്വൽ ഗാർഡൻ കോളനി സ്വദേശിയായ മുഹമ്മദ് ഷാകിർ (28) ആണ് പോലീസിൽ പരാതി നൽകിയത്. ഏഴ് മാസം മുമ്പാണ് ഷാകിർ ആർഷി (25) എന്ന യുവതിയെ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ ആദ്യ നാളുകൾ മുതൽ തന്നെ ഭർത്താവിന്റെ താടി ആർഷിക്ക് ഒരു പ്രശ്നമായി മാറി. ഇതേച്ചൊല്ലി തർക്കങ്ങളും തുടങ്ങി.

താടി വളർത്തേണ്ടെന്നും ഷേവ് ചെയ്യണമെന്നും യുവതി ഭർത്താവിനെ നിർബന്ധിച്ചിരുന്നതായി പോലീസ് പറയുന്നു. താടിയുള്ളപ്പോൾ തന്നെ കാണുന്നത് ഇഷ്ടമല്ലെന്ന് ഭാര്യ പലതവണ പറഞ്ഞതായും ഷേവ് ചെയ്തില്ലെങ്കിൽ ഒരു ദിവസം താൻ ഇറങ്ങിപ്പോകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെന്നും യുവാവ് പോലീസിനോട് പറഞ്ഞു. ഷാകിർ ഇത് അവഗണിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നാം തീയ്യതിയാണ് ആർഷി ഭ‍ർത്താവിന്റെ 24കാരനായ സഹോദരൻ മുഹമ്മദ് സാബിറിനൊപ്പം ഒളിച്ചോടിയത്. സാബിർ താടി വളർത്താറില്ലെന്നും ക്ലീൻ ഷേവാണെന്നും യുവാവ് പരാതിയിൽ പറഞ്ഞു. വീട്ടിൽ നിന്ന് ആവശ്യമായ സാധനങ്ങളും എടുത്താണ് ഇരുവരും പോയത്. മൂന്ന് മാസത്തോളം സാബിർ ഇവരെ കണ്ടെത്താൻ തെരച്ചിൽ നടത്തി. മൊബൈൽ ഫോൺ ഓഫ് ചെയ്തിരിക്കുകയാണ്. മറ്റൊരുതരത്തിലും ഇവരെ ബന്ധപ്പെടാൻ സാധിച്ചതുമില്ല. ഇതോടെയാണ് പോലീസിനെ സമീപിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...