എം.എസ്​.പി ഹയർ സെക്കൻഡറി സ്കൂൾ നിയമനങ്ങൾ പി.എസ്​.സിക്ക്​ വിട്ട് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം: ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്​ കീ​ഴി​ൽ എ​യ്​​ഡ​ഡ്​ പ​ദ​വി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എം.​എ​സ്.​പി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ നി​യ​മ​ന​ങ്ങ​ൾ പി.​എ​സ്.​സി​ക്ക്​ വി​ട്ട്​ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ഉ​ത്ത​ര​വ്. പൊ​തു വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്​ സ്കൂ​ൾ കൈ​മാ​റാ​തെ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ കീ​ഴി​ൽ ത​ന്നെ നി​ല​നി​ർ​ത്തി സ്കൂ​ളി​ലെ നി​യ​മ​ന​ങ്ങ​ൾ മാ​ത്രം പി.​എ​സ്.​സി​ക്ക്​ വി​ട്ടാ​ണ്​​ ഉ​ത്ത​ര​വ്. നി​ല​വി​ൽ മോ​ഡ​ൽ റെ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളു​ക​ൾ പ​ട്ടി​ക​ജാ​തി/​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ലും ഫി​ഷ​റീ​സ്, സ്പോ​ർ​ട്സ് സ്കൂ​ളു​ക​ൾ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് കീ​ഴി​ലും നി​ല​നി​ൽ​ക്കു​ക​യും നി​യ​മ​ന​ങ്ങ​ൾ പി.​എ​സ്.​സി മു​ഖേ​ന ന​ട​ത്തു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. സ​മാ​ന​രീ​തി​യി​ൽ സ​ർ​ക്കാ​ർ വ​കു​പ്പി​ന് കീ​ഴി​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​നേ​ജ​റാ​യി എ​യ്ഡ​ഡ് പ​ദ​വി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​പ്പു​റം എം.​എ​സ്.​പി സ്കൂ​ളും ആ​സ്തി​ക​ളും കൈ​മാ​റ്റം ചെ​യ്യാ​തെ ആ​സ്തി​പ​രി​പാ​ല​ന​വും ഭ​ര​ണ​നി​ർ​വ​ഹ​ണ​വും ആ​ഭ്യ​ന്ത​ര വ​കു​പ്പി​ൽ നി​ല​നി​ർ​ത്തി​യു​മാ​ണ്​​ നി​യ​മ​ന​ങ്ങ​ൾ പി.​എ​സ്.​സി​ക്ക്​ വി​ട്ട​ത്.

നി​ല​വി​ലു​ള്ള നി​യ​മ​പ്ര​കാ​രം എ​യ്ഡ​ഡ് സ്കൂ​ൾ നി​യ​മ​നം പി.​എ​സ്.​സി പ​രി​ധി​യി​ൽ വ​രു​ന്നി​ല്ലെ​ന്നും അ​തി​നാ​ൽ കേ​ര​ള വി​ദ്യാ​ഭ്യാ​സ നി​യ​മം സെ​ക്ഷ​ൻ 15 പ്ര​കാ​രം ഉ​ത്ത​ര​വി​ൽ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​മാ​ണ്​ നി​ർ​ദേ​ശം. അ​തേ​സ​മ​യം, ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ സ്കൂ​ൾ പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്​ വി​ട്ടു​ന​ൽ​കു​ന്ന​തി​ൽ അ​തൃ​പ്തി അ​റി​യി​ച്ചി​രു​ന്നു. സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്താ​ൽ സ്കൂ​ളി​ലെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളും ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്നും കാ​യി​ക​രം​ഗ​ത്ത് മി​ക​ച്ച സം​ഭാ​വ​ന ന​ൽ​കു​ന്ന സ്കൂ​ളി​ന്‍റെ അ​ച്ച​ട​ക്ക​ത്തി​നും കാ​യി​ക പ​രി​ശീ​ല​ന​ത്തി​ലും എം.​എ​സ്.​പി ന​ൽ​കു​ന്ന സേ​വ​ന​ത്തി​നും കോ​ട്ടം വ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു​മാ​യി​രു​ന്നു ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞ​ത്. എം.​എ​സ്.​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ പി.​എ​സ്.​സി​ക്ക്​ വി​ട​ണ​മെ​ന്നും സു​താ​ര്യ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ മ​ല​പ്പു​റം ചീ​നി​ത്തോ​ട്​ സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ ഇ​ബ്രാ​ഹീം 2010ൽ ​സം​സ്ഥാ​ന പി​ന്നാ​ക്ക വി​ഭാ​ഗ ക​മീ​ഷ​നി​ൽ പ​രാ​തി സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഈ ​പ​രാ​തി​യി​ലാ​ണ്​ സ​ർ​ക്കാ​ർ ന​ട​പ​ടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ പോയി അദാനി ഉദ്യോഗസ്ഥരെയും എന്‍ഡിഎ നേതാക്കളെയും എന്തിനാണ് കണ്ടത്: മുഖ്യമന്ത്രിയോട് ചോദ്യവുമായി...

0
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വീണ്ടും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ...

‘അത്തരക്കാർ തെളിക്കുന്ന വഴിയല്ല സിപിഐയുടെ വഴി’; വിമർശനങ്ങൾക്ക് മറുപടിയുമായി ബിനോയ് വിശ്വം

0
കൊച്ചി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരണവുമായി സിപിഐ...

വ്യക്തിതാൽപര്യ രാഷ്ട്രീയം ആരോപിച്ച് അലോഷ്യസിനെതിരെ പ്രതിഷേധം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് കനക്കുന്നു

0
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കെഎസ്‌യുവില്‍ ഗ്രൂപ്പ്...

‘ഇതുപോലെ എല്ലാവർക്കും തുണയാകട്ടെ കെഎസ്ആർടിസി’; നിയമ വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ

0
കൊച്ചി: വീട്ടിലേക്കുള്ള യാത്രാമധ്യേ ബസ് മാറി കയറിയ വിദ്യാര്‍ത്ഥിക്ക് സഹായമായി കെഎസ്ആര്‍ടിസി...