എറണാകുളം : പെരുമ്പാവൂരിലെ കുഴൽപ്പണ വേട്ടയിൽ അന്വേഷണം കോയമ്പത്തൂർ കേന്ദ്രീകരിച്ച്. അന്വേഷണത്തിന് മറ്റ് ഏജൻസികളെ കൂടി ഉൾപ്പെടുത്തിയേക്കും. പ്രതികൾ സ്ഥിരം കടത്തുകാർ എന്നും സംശയം. കുഴൽപ്പണം കടത്തിയ കേസിൽ അറസ്റ്റിലായ മൂവാറ്റുപുഴ വാഴക്കുളം സ്വദേശികളായ അമൽ മോഹൻ, അഖിൽ സജീവ് എന്നിവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു. തുടർന്നാണ് പണം എത്തിയത് കോയമ്പത്തൂരിൽ നിന്നു തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചത്. രണ്ടുകോടി രൂപയുടെ കുഴൽപ്പണം എം സി റോഡ് വഴി കോട്ടയത്തേക്ക് കടത്താനായിരുന്നു ശ്രമം.
കോയമ്പത്തൂരിൽ നിന്ന് പണം പ്രതികൾക്ക് കൈമാറിയ സംഘത്തെ കേന്ദ്രീകരിച്ചാണ് നിലവിൽ പോലീസ് അന്വേഷണം. പ്രതികൾ ഇതിനു മുൻപും കുഴൽപ്പണം കടത്തിയതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഈ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രി പെരുമ്പാവൂർ പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് എം സി റോഡിൽ വെച്ച് വെള്ള സ്വിഫ്റ്റ് കാറിൽ നിന്ന് രണ്ടുകോടി രൂപ പിടികൂടിയത്. കേസിലെ വിവരങ്ങൾ മറ്റ് അന്വേഷണ ഏജൻസികൾക്ക് കൂടി പോലീസ് കൈമാറിയേക്കും.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033