ആലപ്പുഴ: ആലപ്പുഴ ധൻബാദ് എക്സ്പ്രസിൽ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതം. നിലവിൽ അന്വേഷണം തമിഴ്നാട് സ്വദേശിനിയെ കേന്ദ്രീകരിച്ച് ആണ്. ഇതിനായി അന്വേഷണസംഘം തമിഴ്നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ആഗസ്റ്റ് 15ന് ധന്‍ബാദ് എക്സ്പ്രസിന്‍റെ എസ് 3, എസ് 4 കോച്ചുകൾക്കിടയിലെ ശുചിമുറിയോട് ചേർന്നുള്ള വേസ്റ്റ് ബിന്നിലാണ് ഭ്രൂണം കണ്ടെത്തിയത്. രണ്ടു സീറ്റുകളിൽ രക്തക്കറ കണ്ടെത്തുകയും ചെയ്തിരുന്നു. ഇപ്പോൾ ഈ കോച്ചുകളിൽ യാത്ര ചെയ്തവരുടെ പട്ടിക പൊലീസ് ശേഖരിച്ചു. തുടർന്ന് എസ്3, എസ്4 കോച്ചുകളിൽ യാത്ര ചെയ്തവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ശുചിമുറിയിൽ രക്തക്കറ ഉണ്ടായിരുന്നെന്ന് ശുചീകരണ തൊഴിലാളികളും മൊഴി നൽകിയിട്ടുണ്ട്. ധന്‍ബാദ് ആലപ്പുഴ എക്സ്പ്രസിലെ ചവറുവീപ്പയിലാണ് ശുചീകരണത്തൊഴിലാളികള്‍ നാലുമാസത്തോളം വളര്‍ച്ചയെത്തിയ ഭ്രൂണം കണ്ടത്. കണ്ടെത്തിയ രക്തക്കറയിൽ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഡിഎന്‍എ പരിശോധനയും നടത്തുന്നുണ്ട്. എസ് 3 കോച്ചിലെ ശുചിമുറിയില്‍ ആണ് നാലുമാസത്തോളം വളര്‍ച്ചയെത്തിയ ഭ്രൂണം കണ്ടത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























