പത്തനംതിട്ട : ത്രിതല പഞ്ചായത്തുകളുടെ വികസന പ്രവര്‍ത്തനത്തിന് വിനിയോഗിക്കേണ്ട നികുതിപണവും നികുതി വരുമാനവും സര്‍ക്കാരിന്‍റെ ബാധ്യത തീര്‍ക്കുന്നതിനുവേണ്ടി ട്രഷറിയില്‍ അടയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് ജനവഞ്ചനയും ത്രിതല പഞ്ചായത്തുകളുടെ വികസനത്തെ തകര്‍ക്കുന്നതുമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ജില്ലയിലെ വനിതാ ജനപ്രതിനിധികളുടെ സ്ത്രീ ശാക്തീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നും രണ്ടും ഗഡുക്കള്‍ പഞ്ചായത്തുകള്‍ക്ക് നല്‍കിയപ്പോഴും പണിപൂര്‍ത്തിയായ വര്‍ക്കുകള്‍ക്ക് പല കാരണങ്ങളും തടസ്സവും പറഞ്ഞ് ചെക്കുകള്‍ മാറിക്കൊടുക്കാതെയുള്ളപ്പോഴാണ് പഞ്ചായത്തുകളുടെ സ്വന്തം പണവും സര്‍ക്കാര്‍ നിക്ഷേപം ആക്കി അടച്ചു മാറ്റാന്‍ ശ്രമിക്കുന്നതെന്നും ഇത് ഒരിക്കലും അനുവദിക്കാന്‍ കഴിയില്ലെന്നും പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ഇതിനെതിരെ എല്ലാ കേന്ദ്രങ്ങളിലും സമരം സംഘടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സംഘഢന്‍ ജില്ലാ പ്രസിഡന്‍റ് സജി കൊട്ടയ്ക്കാട് അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാന്‍, ഡി.സി.സി വൈസ് പ്രസിഡന്‍റ് എ. സുരേഷ് കുമാര്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് രജനി പ്രദീപ്, മറിയാമ്മ തരകന്‍, ജെസി അലക്സ്, അംബിക വേണു, ശ്രീകല നായര്‍, ശ്രീദേവി ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.