Thursday, April 10, 2025 5:11 pm

ആനിക്കാട്, മല്ലപ്പള്ളി ഗ്രാമപഞ്ചായത്തുകളില്‍ നിരോധനാജ്ഞ ; ഇന്ന് അര്‍ധരാത്രി മുതല്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ കോവിഡ് രോഗവ്യാപനം ഏറ്റവും രൂക്ഷമായിട്ടുളള ആനിക്കാട്, മല്ലപ്പള്ളി ഗ്രാമപഞ്ചായത്തുകളില്‍ ഏപ്രില്‍ 22 (വ്യാഴം) അര്‍ധരാത്രി മുതല്‍ ഏപ്രില്‍ 28 (ബുധന്‍) അര്‍ധരാത്രി വരെ ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് പ്രകാരം ഈ പ്രദേശങ്ങളില്‍ അഞ്ചോ അതിലധികമോ ജനങ്ങള്‍ കൂട്ടം കൂടുന്നത് നിരോധിച്ചു.

വിവാഹം, മരണ ചടങ്ങുകള്‍ക്കും മത സ്ഥാപനങ്ങളിലെ ചടങ്ങുകള്‍ക്കും പരമാവധി 20 പേരെ മാത്രമേ അനുവദിക്കുകയുള്ളു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, ബസ് സ്റ്റാന്‍ഡുകള്‍, പൊതുഗതാഗതം, ആശുപത്രികള്‍, പരീക്ഷകള്‍, ഹോട്ടലുകള്‍ (പാഴ്‌സലുകള്‍ മാത്രം), ഇലക്ഷന്‍ സംബന്ധമായ ആവശ്യങ്ങള്‍, വ്യാപാര വാണിജ്യ ആവശ്യങ്ങള്‍ മുതലായ സ്ഥലങ്ങളില്‍ കൃത്യമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. ജനങ്ങള്‍ മാസ്‌കുകള്‍ ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും ഇടവേളകളില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കഴുകയും വേണം.

ഉത്തരവ് ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ അവരവരുടെ അധികാര പരിധിയില്‍ കൃത്യമായും പാലിക്കുന്നുവെന്ന് ജില്ലാ പോലീസ് മേധാവി ഉറപ്പുവരുത്തും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഐപിസി 188, 269 പ്രകാരം നിയമനടപടി സ്വീകരിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ടിക്കറ്റ് ചോദിച്ചതിന് ടിടിഇയെ ഒരു സംഘം യാത്രക്കാർ മർദിച്ചതായി പരാതി

0
തിരുവനന്തപുരം: ടിക്കറ്റ് ചോദിച്ചതിന് ടിടിഇയെ ഒരു സംഘം യാത്രക്കാർ മർദിച്ചതായി പരാതി....

ബേബി ഗേൾ സിനിമയുടെ അണിയറപ്രവർത്തകരുടെ ഹോട്ടൽ മുറിയിൽ നിന്ന് കഞ്ചാവ് കണ്ടെത്തി

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിനിമ സംഘത്തിൻറെ ഹോട്ടൽ മുറിയിൽ നിന്ന് കഞ്ചാവ് കണ്ടെത്തി....

എംഡിഎംഎ വില്പന നടത്തി വന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാന പ്രതി പിടിയിലായി

0
അരീക്കോട്: മലപ്പുറം ജില്ലയിലെ വിവിധ വിദ്യാദ്യാസ സ്ഥാപനങ്ങളും മറ്റും കേന്ദ്രീകരിച്ച് എംഡിഎംഎ വില്പന...

ഇടുക്കിയിൽ ഒന്നര വയസുകാരൻ കുളത്തിൽ വീണ് മരിച്ചു

0
ഇടുക്കി: ഇടുക്കി പൂപ്പാറയിൽ ഒന്നര വയസുകാരൻ കുളത്തിൽ വീണ് മരിച്ചു. മധ്യപ്രദേശ്...