Friday, July 4, 2025 11:34 pm

ഐ ഫോൺ 13 ഉടന്‍ വിപണിയില്‍ ; പ്രതീക്ഷിക്കാവുന്ന സവിശേഷതകള്‍ ഇവയാണ്

For full experience, Download our mobile application:
Get it on Google Play

ആഗോള മൊബൈൽ വിപണി ആകാംക്ഷയോടെ കാത്തു നിൽക്കുന്ന അവതാരമാണ് ഐ ഫോൺ 13. കൃത്യമായ തീയതി പുറത്തു വന്നിലെങ്കിലും എത്രയും പെട്ടെന്ന് തന്നെ ഫോൺ വിപണിയിലെത്തുമെന്നാണ് കരുതുന്നത്. പുതിയ ഐ ഫോണിന്റെ ഫീച്ചറുകളെ കുറിച്ച് പല വാർത്തകളും പുറത്തു വരുന്നുണ്ട്. അതിൽ ഏറ്റവും കൂടുതൽ ആളുകൾ അഭിപ്രായപ്പെട്ട ഫീച്ചറുകൾ ഇവയാണ്. പുതിയ നിറങ്ങൾ ഇതുവരെ ഐ ഫോണിന് ആപ്പിൾ നൽകാത്ത പുതിയ നിറങ്ങളിൽ ഐ ഫോൺ പതിമൂന്നാമൻ ലഭ്യമാകുമെന്നാണ് കരുതുന്നത്.

അതിൽ കുടൂതൽ ഇരുണ്ട മാറ്റ് ബ്ലാക്ക് നിറവും, ബ്രോൺസ് നിറവും ഉൾപ്പെടാൻ സാധ്യതയുണ്ട്. ആന്റി- ഫിംഗർപ്രിന്റ് കോട്ടിങ് ഫോണിന്റെ വശങ്ങളിലും പിറകളിലും ഉപയോഗിക്കുന്നവരുടെ വിരലടയാളം പതിയാതിരിക്കാനുള്ള കോട്ടിങ് നൽകുമെന്നാണ് പുറത്തു വരുന്ന വിവരം. കൂടുതൽ മികച്ച മൈക്രോഫോൺ ആപ്പിൾ എയർപോഡിലുപയോഗിക്കുന്ന മൈക്രോഫോൺ ടെക്‌നോളജി ഐ ഫോൺ 13ലും ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതുവഴി കൂടുതൽ വ്യക്തമായ ശബ്ദം ഫോൺ ചെയ്യുമ്പോഴും വീഡിയോ റെക്കോർഡ് ചെയ്യുമ്പോഴും ലഭിക്കും മികച്ച മാഗ്‌സേഫ് കണക്റ്റിവിറ്റി ഐ ഫോൺ 12 ൽ അവതരിപ്പിച്ച മാഗ്‌സേഫ് എന്ന കണക്ടിങ് സാങ്കേതികവിദ്യയുടെ കൂടുതൽ മികച്ച രൂപം ഐ ഫോൺ 13 ൽ കാണാൻ സാധിക്കും.

കൂടുതൽ മികച്ച ക്യാമറ ഐ ഫോൺ എന്നും വിസ്മയിപ്പിക്കുന്നത് അതിന്റെ ക്യാമറ നിലവാരം കൊണ്ടാണ്. ഇപ്രാവശ്യവും അത് തെറ്റാൻ സാധ്യതയില്ല ആകാശത്തിന്റെ ചിത്രങ്ങൾ എടുക്കുന്നത് സുഗമമാക്കുന്ന തരത്തിലുള്ള ക്യാമറ ക്രമീകരണങ്ങളും സെൻസറുകളുമാണ് പുതിയ ഐ ഫോണിലുണ്ടാകുക. നാല് വേരിയന്റുകളാണ് ഫോണിന് പ്രതീക്ഷിക്കുന്നത്. ഐ ഫോൺ 13, ഐ ഫോൺ 13 മിനി, ഐ ഫോൺ 13 പ്രോ, ഐ ഫോൺ 13 പ്രോ മാക്‌സ്. എന്നിവയാണ് പ്രതീക്ഷിക്കുന്ന വേരിയന്റുകൾ

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...

അടൂര്‍ ജിബിഎച്ച്എസ്എസില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം സംഘടിപ്പിച്ചു

0
പത്തനംതിട്ട : നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതി ജില്ലാതല കാമ്പയിന്റെ...

കുപ്പടം ഖാദി നെയ്ത്ത് കേന്ദ്രം ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിനു കീഴില്‍ കൊടുമണ്ണില്‍ പുതിയ...