കോണ്‍ഗ്രസില്‍ നേതാക്കളുടെ പരിഭവം ചര്‍ച്ച ചെയ്ത് തീര്‍ത്തതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  സംസ്ഥാന കോണ്‍ഗ്രസില്‍ മഞ്ഞുരുകി. നേതാക്കളുടെ പരിഭവം ചര്‍ച്ച ചെയ്ത് തീര്‍ത്തതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. എല്ലാ പ്രശ്നങ്ങളും തീര്‍ന്നു. ഒറ്റക്കെട്ടായി പോകാന്‍ ധാരണയിലെത്തിയതായി കെ സുധാകരന്‍ പറഞ്ഞു. യുഡിഎഫ് യോഗത്തിന് മുന്നോടിയായി മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെപിസിസി അധ്യക്ഷന്‍.

പുനഃസംഘടന ചര്‍ച്ചയുടെ ഭാഗമായി നേതാക്കള്‍ തങ്ങളോടൊപ്പമുണ്ടാകും. പുനഃസംഘടനാ ചര്‍ച്ചകള്‍ നടക്കുകയാണ്. പുനഃസംഘടനയുടെ ഭാഗമായാണല്ലോ താന്‍ കെപിസിസി പ്രസിഡന്റ് ആയതെന്നും സുധാകരന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും എല്ലാ അതൃപ്തിയും പരിഹരിച്ചു. ഇനി കെപിസിസി ഭാരവാഹികളുടേതായാലും എക്സിക്യൂട്ടീവ് അംഗങ്ങളുടേതായാലും കാര്യത്തില്‍ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്യും.

നേതാക്കളുമായി ചര്‍ച്ച ചെയ്ത് ഒരു പ്രശ്നവുമില്ലാതെ മുന്നോട്ടു പോകും. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വരുന്നില്ല. കാര്യങ്ങളെല്ലാം സോള്‍വായി. മഞ്ഞുണ്ടായിട്ടു വേണ്ടേ ഉരുകാനെന്നും കെ സുധാകരന്‍ ചോദിച്ചു. യുഡിഎഫ് യോഗത്തിന് മുന്നോടിയായി ഇടഞ്ഞുനിന്ന ആര്‍എസ്‌പിയുമായും കെ സുധാകരനും വി ഡി സതീശനും രാവിലെ ചര്‍ച്ച നടത്തിയിരുന്നു.

കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയുമായാണ് ചര്‍ച്ച നടത്തിയത്. പരസ്യവിമര്‍ശനങ്ങള്‍ക്കുശേഷം നാലുപേരും ഒന്നിച്ച്‌ കണ്ടത് ആദ്യമായാണ്. ഡിസിസി അധ്യക്ഷ പട്ടികയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. എന്നാല്‍ അനുനയനീക്കവുമായി ഇരുനേതാക്കളെയും സതീശന്‍ കണ്ടിരുന്നു.

പ്രശ്‌നപരിഹാരത്തിന് ചര്‍ച്ചയില്‍ ധാരണയായി കോണ്‍ഗ്രസ് എംപി രാജ് മോഹന്‍ ഉണ്ണിത്താനോട് കെപിസിസി വിശദീകരണം ചോദിക്കണമെന്ന് ഉമ്മന്‍ ചാണ്ടി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ചാനല്‍ അഭിമുഖത്തില്‍ തീരുമാനങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പാര്‍ട്ടി വിട്ട് പോകണമെന്ന ഉണ്ണിത്തന്‍ പറഞ്ഞിരുന്നു. ഇതില്‍ വിശദീകരണം തേടണമെന്നാണ് ആവശ്യം.

ഇന്നലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും നേരില്‍ കണ്ട് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പാര്‍ട്ടിയിലെ കലാപത്തിന് ശമനമെന്ന നിലയിലേക്ക് എത്തിയത്. തിരുവനന്തപുരത്ത് ഉമ്മന്‍ ചാണ്ടിയുടെ വസതിയിലെത്തിയ വിഡി സതീശന്‍ വൈകിട്ട് ഹരിപ്പാട്ടെ വീട്ടിലെത്തി ചെന്നിത്തലയേയും കണ്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...