Wednesday, April 24, 2024 2:47 pm

റോയല്‍ എന്‍ഫീല്‍ഡ് – തമ്പുരാന്‍ എഴുന്നെള്ളുന്നു പ്രജകള്‍ എഴുന്നേറ്റ് കയ്യടിക്കുന്നു ; ആവേശത്തിന് കാരണം ഇതൊക്കെ!

For full experience, Download our mobile application:
Get it on Google Play

ഇരുചക്ര വാഹന വിപണിയിലെ മുടിചൂടാ മന്നനാണ് ഐക്കണിക്ക് കമ്പനിയായ റോയല്‍ എന്‍ഫീല്‍ഡ്. കമ്പനിയുടെ വാഹന ശ്രേണിയിലെ ഓരോ മോഡലുകളും ആരാധകരെ സംബന്ധിച്ച് രാജകുമാരന്മാരുമാണ്. ഒടുവിലിതാ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ശ്രേണിയിലെ ഇളമുറത്തമ്പുരാനായ പുതിയ ക്ലാസിക് 350 ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നു. ഈ കിടിലന്‍ ബുള്ളറ്റിന്‍റെ ചില വിശേഷങ്ങള്‍ അറിയാം


ഡിസൈന്‍ മികവ്

ഇന്ത്യയിലും യുകെയിലുമുള്ള റോയൽ എൻഫീൽഡിന്റെ രണ്ട് അത്യാധുനിക ടെക്നോളജിസെന്ററുകളിൽ പ്രവർത്തിക്കുന്ന ഡിസൈനർമാരുടെയും എഞ്ചിനീയർമാരുടെയും ടീമുകൾ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്‍ത പുതിയ ക്ലാസിക് 350 യില്‍ ഒരു മികച്ച സവാരി അനുഭവം ഉറപ്പാക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ടെന്ന് കമ്പനി

കരുത്തന്‍ ഹൃദയം
ബൈക്കിലെ ആധുനികവും ആഗോളതലത്തിൽ വിലമതിക്കപ്പെട്ടതുമായ 349 സിസിഎയർ – ഓയിൽകൂൾഡ്സിംഗിൾ സിലിണ്ടർ എഞ്ചിൻ, പുതിയ ക്ലാസിക് 350 സവാരി അനുഭവത്തിൽ ഒരു പുതിയ സുഖം നൽകുമെന്ന് കമ്പനി പറയുന്നു. കൗണ്ടര്‍ ബാലന്‍സര്‍ ഷാഫ്റ്റ് സംവിധാനമുള്ള 349 സിസി, ഫ്യുവൽ-ഇൻജക്റ്റ്, എയർ/ഓയിൽ-കൂൾഡ്എഞ്ചിൻ, 61500 ആർപിഎമ്മിൽ 20.2 ബിഎച്ച്പി കരുത്തും 6100ആർപിഎമ്മിൽ27 എൻഎം ടോർക്കും സൃഷ്‍ടിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്.

മിറ്റിയോറിന്‍റെ അര്‍ദ്ധസഹോദരന്‍
കമ്പനി ഈ വര്‍ഷം പുറത്തിറക്കിയ പുതിയ മീറ്റിയോർ 350 യില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് പുതിയ ക്ലാസിക്ക് മോഡല്‍. മീറ്റിയോര്‍ 350 ക്ക് അടിസ്ഥാനമൊരുക്കുന്ന ജെ പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനവും ഒരുങ്ങിയിട്ടുള്ളത്.


അടിമുടി മാറ്റം

ഡിസൈന്‍, ഫീച്ചര്‍, എന്‍ജിന്‍, പ്ലാറ്റ്‌ഫോം തുടങ്ങി അടിമുടി മാറ്റങ്ങളുമായാണ് പുതിയ മോഡല്‍ അവതരിച്ചിരിക്കുന്നത്. റെട്രോ ക്ലാസിക് രൂപം നിലനിര്‍ത്തുന്നതിനൊപ്പം മോടിപിടിപ്പിക്കുന്നതിനായി പുതുമയുള്ള ഡിസൈനുകളും ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. ക്രോമിയം ബെസല്‍ നല്‍കിയുള്ള റൗണ്ട് ഹെഡ്‌ലാമ്പ്, വൃത്താകൃതിയിലുള്ള ഇന്റിക്കേറ്റര്‍, ക്രോം ആവരണം നല്‍കിയിട്ടുള്ള എക്‌സ്‌ഹോസ്റ്റ്, റൗണ്ട് റിയര്‍വ്യൂ മിറര്‍, ടിയര്‍ഡ്രോപ്പ് ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള പെട്രോള്‍ ടാങ്ക്, മുന്നിലും പിന്നിലുമുള്ള ഫെന്‍ഡറുകള്‍ തുടങ്ങിയവയാണ് ഡിസൈനിങ്ങില്‍ സ്റ്റൈലിഷാക്കുന്നത്.

ഫീച്ചറുകള്‍
ടെയിൽ ലാമ്പും പുതിയതാണ്. എന്നാൽ മുൻ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ കാര്യമായ വ്യത്യാസമില്ല. എഞ്ചിനും ഫ്രെയിമും എടുക്കുക മാത്രമല്ല, മറ്റ് ഹൈലൈറ്റുകളായ സ്വിങ്​ആം, ബ്രേക്ക്, ഹാൻഡിൽബാർ സ്വിച്ചുകൾ എന്നിവയെല്ലാം മീറ്റിയോറിൽനിന്ന് എടുത്തിട്ടുണ്ട്. എഞ്ചിനും ഫ്രെയിമും പാനലുകൾക്കുള്ളിൽ മറഞ്ഞിരിക്കുമ്പോൾ മീറ്റിയോറിനോട്​ ഏറ്റവും അടുത്തുനിൽക്കുന്നതായി പുറമേ തോന്നുന്നത് പുതിയ ട്രിപ്പർ ടേൺ ബൈ ടേൺ നാവിഗേഷൻ സംവിധാനമാണ്.പുതിയ ക്ലാസികിലെ ഫിറ്റ്, ഫിനിഷ്, ക്വാളിറ്റി നിലവാരം മെച്ചപ്പെട്ടിട്ടുണ്ട്​.

സുരക്ഷ
മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 18 ഇഞ്ചും വലിപ്പമുള്ള ടയറുകളാണ് ഇതിലുള്ളത്. 300 എം.എം., 270 എം.എം. ഡിസ്‌ക് ബ്രേക്കിനൊപ്പം ഡ്യുവല്‍ ചാനല്‍ എ.ബി.എസും ഇതില്‍ സുരക്ഷയൊരുക്കും. 195 കിലോഗ്രാം ആണ്​ വാഹനത്തി​ന്‍റെ ഭാരം. പുതിയ ക്രാഡില്‍ ഷാസിയില്‍ ഒരുങ്ങിയിട്ടുള്ളതിനാല്‍ തന്നെ വാഹനത്തിന്റെ വിറയല്‍ കുറയുമെന്നും മികച്ച റൈഡിങ്ങ് അനുഭവം ഉറപ്പാക്കുമെന്നുമാണ് റോയല്‍ എന്‍ഫീല്‍ഡ് പറയുന്നത്.

വില
റെഡ്ഡിച്ച്, ഹാല്‍സിയോണ്‍, സിഗ്നല്‍, ഡാര്‍ക്ക്, ക്രോം എന്നീ അഞ്ച് വേരിയന്റുകളില്‍ എത്തുന്ന ക്ലാസിക്ക് 350-ക്ക് 1.84 ലക്ഷം രൂപ മുതല്‍ 2.51 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. 184,374 രൂപ മുതലാണ് പുത്തന്‍ ക്ലാസിക്ക് 350ന്‍റെ കൊച്ചി എക്സ്-ഷോറൂം വില.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇന്ത്യ മുന്നണി കാപട്യത്തിന്‍റെ മുന്നണി ; പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് മോദിയെന്ന് അമിത് ഷാ

0
നൃൂഡൽഹി : ലോകത്ത് കമ്യൂണിസ്റ്റുകളും രാജ്യത്ത് കോണ്‍ഗ്രസും അസ്തമിച്ചുവെന്ന്...

ഇടത് എംപിമാര്‍ ജയിച്ചാൽ ഇന്ത്യ മുന്നണിയെ പിന്തുണക്കുമോ? – വിഡി സതീശൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് എൽഡിഎഫും യുഡിഎഫും തമ്മിലാണ് തെരഞ്ഞെടുപ്പ് പോരാട്ടമെന്ന് പ്രതിപക്ഷ നേതാവ്...

തൃശ്ശൂര്‍ ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു ; പ്രാബല്യത്തിൽ വരിക ഇന്ന് വൈകിട്ട് ആറ് മുതൽ

0
തൃശ്ശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഏപ്രില്‍...

“പന്ന്യൻ രവീന്ദ്രന് വേണ്ടി നടന്നത് ചിട്ടയായ പ്രചാരണം; വിജയം പന്ന്യനൊപ്പം” : മന്ത്രി ജിആർ...

0
തിരുവനന്തപുരം : പന്ന്യൻ രവീന്ദ്രന് വേണ്ടി നടന്നത് ചിട്ടയായ പ്രചാരണ...