നിങ്ങൾ ഐഫോൺ 14 വാങ്ങാൻ മികച്ച ഓഫറിനായി കാത്തിരിക്കുന്നവരാണോ എങ്കിൽ ഇപ്പോൾ തന്നെ വാങ്ങിക്കോളു. കാരണം ഇതിലും വലിയ മികച്ച അവസരം ഇനി നിങ്ങൾക്ക് ഈ ഫോൺ സ്വന്തമാക്കാൻ ലഭിച്ചെന്ന് വരില്ല. വൻവിലക്കുറവിൽ ഐഫോൺ 14 ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകും എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് സേവിംഗ് ഡേയ്‌സ് സെയിലിന്റെ ഭാഗമായാണ് ഈ കിഴിവ് ലഭിക്കുന്നത്. നിലവിൽ 79,900 രൂപയാണ് ഐഫോൺ 14ന് രാജ്യത്തെ വില. ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ഇത് 70,999 രൂപക്ക് സ്വന്തമാക്കാൻ സാധിക്കും. ഏകദേശം 9000 രൂപയോളം വിലക്കുറവാണ് നിലവിൽ ഉള്ളത്. എന്നാൽ ബിഗ് സേവിംഗ് ഡേയ്‌സ് സെയിൽ നിലവിൽ വരുമ്പോൾ ഇനിയും വില കുറയും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഐഫോൺ 14ന്റെ 128 ജിബി വേരിയന്റാണ് ഈ വിലയ്ക്ക് സ്വന്തമാക്കാൻ സാധിക്കുന്നത്. ജൂലൈ 15 മുതൽ ജൂലൈ 19 വരെയാണ് ബിഗ് സേവിംഗ് ഡേയ്‌സ് സെയിൽ നടക്കുന്നത്. ഐഫോൺ 14ന് പുറമെ പല സ്മാർട്ട് ഫോണുകൾക്കും ഇലക്ട്രോണിക് ഗാഡ്ജറ്റുകൾക്കും ഗ്രഹോപകരണങ്ങൾക്കും ഈ സെയിലിൽ കിഴിവ് ഉണ്ടായിരിക്കുന്നത്. ഈ വർഷം മെയ് മാസത്തിലും ഇത്തരത്തിൽ സമാനമായ കിഴിവ് ഫ്ലിപ്പ്കാർട്ട് പ്രഖ്യാപിച്ചിരുന്നു. അന്നത്തെ കിഴിവ് വിൽപനയിൽ ഐഫോൺ 14ന് 67,999 രൂപ ആയിരുന്നു വില. ഫോണിന്റെ ഒറിജിനൽ വിലയേക്കാൾ 12,000 രൂപ കുറച്ചാണ് അന്ന് വിൽപന നടത്തിയിരുന്നത്. പുതിയ ബിഗ് സേവിംഗ് ഡേയ്‌സ് സെയിൽ വരുമ്പോൾ ഇതിലും വിലക്കുറവിൽ ഐഫോൺ 14 സ്വന്തമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 60,000- 65,000 രൂപക്ക് ഫോൺ ലഭ്യമാകും എന്നാണ് കരുതുന്നത്. ഇത് വെറും ഊഹം മാത്രമാണ് ഔദ്യോഗിക വില ഫ്ലിപ്പ്കാർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കിഴിവ് വിൽപനക്ക് മുമ്പ് ഫ്ലിപ്പ്കാർട്ട് ഔദ്യോഗികമായി ഫോണിന്റെ വിലവിവരപട്ടിക പുറത്തുവിടും. ഐഫോൺ 14 ന്റെ മറ്റ് വേരിയന്റുകളും ഐഫോൺ 13 ലൈനപ്പും വിൽപ്പന സമയത്ത് കിഴിവ് വിലയിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ വർഷമായിരുന്നു ആപ്പിൾ ഐഫോൺ 14 ഇന്ത്യയിൽ അവതരിപ്പിച്ചത്. ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്‌സ് എന്നീ വേരിയന്റുകളിലാണ് ഫോൺ അവതരിപ്പിച്ചത്. ഐഫോൺ 13മായി താരതമ്യം ചെയ്യുമ്പോൾ പ്രോസസർ, ഡൈനാമിക് ഐലൻഡ് നോച്ച് ഡിസൈൻ തുടങ്ങിയവയിൽ കാര്യമായി മാറ്റം വരുത്താൻ ആപ്പിൾ ശ്രമിച്ചിട്ടുണ്ട്. ലോ-ലൈറ്റ് ഫോട്ടോഗ്രാഫി മെച്ചപ്പെടുത്താൻ ഫോട്ടോണിക് എഞ്ചിൻ നൽകിയിട്ടുണ്ട് എന്നതാണ് ഐഫോൺ 14ന്റെ മറ്റൊരു പ്രത്യേകത. ഐഫോൺ 15 ഈ വർഷം അവസാനം പുറത്തിറങ്ങാനിരിക്കെയാണ് ഐഫോൺ 14ന്റെ ഈ കിഴിവ് വിൽപന എന്നതും ശ്രദ്ധേയമാണ്. ഐഫോൺ 15 നെക്കുറിച്ച് സ്ഥിരീകരിക്കാത്ത പല റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
അതേ സമയം ഫ്ലിപ്പ്കാർട്ടിൽ ബിഗ് സേവിംഗ് ഡേയ്‌സ് സെയിൽ നടക്കുമ്പോൾ സമാനമായി ആമസോണിലും പ്രൈം ഡേ സെയിൽ എന്ന പേരിൽ കിഴിവ് വിൽപന നടക്കുന്നുണ്ട്. ഇവിടെയും ഐഫോൺ 14ന് വൻ വിലക്കുറവ് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം 15നും 16നും രണ്ട് ദിവസങ്ങളായി ആണ് ആമസോണിൽ വിൽപന നടക്കുന്നത്. എന്നാൽ ആമസോണിന്റെ പ്രൈം മെമ്പർഷിപ്പ് ഉള്ളവർക്ക് മാത്രമായിരിക്കും ഈ കിഴിവ് വിൽപനയിൽ പങ്കെടുക്കാൻ സാധിക്കു. ഐഫോൺ 13നെക്കാളും മികച്ച ഓഫറായിരിക്കും ഐഫോൺ 14ന് ലഭിക്കുക. വില കുറവിന് പുറമെ മികച്ച എക്സ്ചേഞ്ച് ഓഫറുകളും ഈ പ്രൈം ഡേ സെയിലിൽ ഉണ്ടായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.