ഐഫോൺ 14 പ്ലസ് നിർമാണം നിർത്തി

For full experience, Download our mobile application:
Get it on Google Play

മുംബൈ : ലോകത്തെ ഏറ്റവും വിൽപനയുള്ള ഫോണാണെന്ന് അവകാശവാദമാണ് ആപ്പിളിന്‍റെ ഐഫോണിന്.  എന്നാല്‍ചില ഐഫോൺ പ്രീമിയം സ്മാർട് ഫോണുകളുടെ നിർമാണം ആപ്പിൾ കുറയ്ക്കുമെന്നാണ് പുതിയ റിപ്പോർട്ട്. വിപണിയിൽ വേണ്ടത്ര മുന്നേറ്റം നടത്താൻ കഴിയാതെപോയ ഐഫോൺ 14 പ്ലസിന്‍റെ നിർമാണം കുറയ്ക്കുകയും വിലയേറിയ ഐഫോൺ 14 പ്രോയുടെ നിർമാണം വർധിപ്പിക്കാനുമാണ് ആപ്പിളിന്‍റെ നീക്കമെന്ന് മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ട്രെൻഡ്ഫോഴ്സ് വെളിപ്പെടുത്തുന്നു.

ഐഫോൺ 14 പ്രോ സീരീസിന്‍റെ ഉൽപാദന വിഹിതം മുൻപത്തെ 50 ശതമാനത്തിൽ നിന്ന് മൊത്തം ഉൽപാദനത്തിന്‍റെ 60 ശതമാനമായി ഉയർന്നു. ഇത് ഭാവിയിൽ 65 ശതമാനം വരെ ഉയർന്നേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. യുഎസിലെ വർധിച്ചുവരുന്ന പലിശ നിരക്ക് രാജ്യത്തെ ഉപഭോക്തൃ ചെലവുകളെ ബാധിക്കുമെന്നും 2023 ആദ്യ പാദത്തിൽ ഐഫോൺ മോഡലുകളുടെ ഡിമാൻഡ് 14 ശതമാനം കുറഞ്ഞ് 5.2 കോടി യൂണിറ്റിലേക്ക് എത്തുമെന്നും പറയുന്നു.

ഐഫോൺ 14 പ്രോ, പ്രോ മാക്‌സ് വേരിയന്റുകൾ വളരെ വേഗത്തിൽ വിറ്റഴിക്കുന്നുവെന്ന് മുൻകാല വിശകലന വിദഗ്ധർ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അടിസ്ഥാന വേരിയന്‍റ് ഐഫോൺ 14 ന് മൊത്തത്തിൽ ആവശ്യക്കാരേറെയാണ്. കഴിഞ്ഞ മാസം ആപ്പിൾ ഐഫോൺ 14 സീരീസ് ഇന്ത്യയിൽ നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ട്രെൻഡ്ഫോഴ്സ് പറയുന്നതനുസരിച്ച് ഇന്ത്യയിൽ നിന്നുള്ള ആപ്പിളിന്‍റെ ഉൽപാദനത്തിന്‍റെ വിഹിതം അടുത്ത വർഷം അഞ്ച് ശതമാനം വർധിക്കുമെന്നും വരും വർഷങ്ങളിൽ ഇതിലും കൂടുമെന്നുമാണ്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണം

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ വീണ്ടും ചികിത്സാ പിഴവ് ആരോപണം....

കാലവർഷം 3 മാസം കഴിയുമ്പോൾ സംസ്ഥാനത്ത് 22% മഴ കുറവ്

0
തിരുവനന്തപുരം: എൽനിനോ വർഷമായ കാലവർഷം മൂന്ന് മാസം കഴിയുമ്പോൾ സംസ്ഥാനത്...

ഗള്‍ഫ് മേഖലയില്‍ വീണ്ടും യുദ്ധഭീതി

0
ഇറാൻ : ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ ലാറക് ദ്വീപില്‍...

രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ബി.ജെ.പി സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി...

0
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍...