ആപ്പിൾ ഐഫോൺ ആരാധകർക്ക് ഇത് സന്തോഷത്തിന്റെ മുഹൂർത്തമാണ്. ഏറ്റവും പുതിയ ഐഫോൺ 15 സീരീസ് നാളെ ( സെപ്റ്റംബർ 12) ലോഞ്ച് ചെയ്യുന്നു എന്നത് മാത്രമല്ല ഈ സന്തോഷത്തിന്റെ കാരണം. ആപ്പിളിന്റെ ഐഫോൺ നിരയിൽ ഇപ്പോള്‍ ലഭ്യമായിട്ടുള്ളതിൽ ഏറ്റവും മികച്ച സീരീസാണ് ഐഫോൺ 14. നാളെ ഐഫോൺ 15 സീരീസ് ലോഞ്ച് ചെയ്യാനിരിക്കെ ഇപ്പോൾ ഐഫോൺ 14 റെഡ് വേരിയന്റ് വൻ വിലക്കുറവിൽ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതുവരെ ലഭ്യമായതിൽ വെച്ച് ഏറ്റവും വിലക്കുറവിൽ ആണ് ഇപ്പോൾ ഐഫോൺ 14 റെഡ് വേരിയന്റ് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ഒറ്റയടിക്ക് 16,901 രൂപയുടെ ഡയറക്ട് ഡിസ്കൗണ്ടാണ് ഉപയോക്താക്കൾക്ക് നേടാൻ സാധിക്കുക. എക്സ്ചേഞ്ച് ഓഫറും മറ്റും പ്രയോജനപ്പെടുത്തിയാൽ വില ഇനിയും കുറച്ച് ഐഫോൺ 14 സ്വന്തമാക്കാൻ സാധിക്കും. ഐഫോൺ 14 ന്റെ റെഡ് കളർ വേരിയന്റ് 79,900 രൂപ വിലയിലാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇത് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ 66,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. 12,901 രൂപയുടെ ഡിസ്കൗണ്ടാണ് ഇവിടെ ഉപയോക്താവിന് ലഭിക്കുന്നത്. ഇതിന് പുറമേ, എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള പർച്ചേസിന് 4,000 രൂപ ഡിസ്കൗണ്ടും ലഭിക്കും. ഈ ബാങ്ക് ഡിസ്കൗണ്ട് കൂടി ലഭ്യമാകുന്നതോടെ വില 79,900 രൂപയിൽ നിന്ന് 66,999 രൂപയായി കുറയും. ആകെ 16,901 രൂപയുടെ ഡിസ്കൗണ്ട് ഇവിടെ ഉപയോക്താവിന് ലഭിക്കുന്നു. ഐഫോൺ 14 ആരാധകരെ സംബന്ധിച്ചിടത്തോളം ഇതൊരു മികച്ച ഡീൽ തന്നെയാണ്. ഐഫോൺ 14 ന് മാത്രമല്ല അതിനും മുൻപ് പുറത്തിറങ്ങിയ ഐഫോൺ 13 നും ഇപ്പോൾ വിലക്കുറവുണ്ട്. ഐഫോൺ 13 നിലവിൽ 56,999 രൂപ പ്രാരംഭ വിലയിൽ ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതും ഇതുവരെയുള്ളതിൽ ഏറ്റവും കുറഞ്ഞ വിലയാണ്.
എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് ബാങ്ക് ഓഫർ ഉപയോഗപ്പെടുത്തി ഈ ഹാൻഡ്‌സെറ്റ് 54,999 രൂപയ്ക്ക് വാങ്ങാൻ കഴിയും എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇപ്പോൾ ലഭ്യമാകുന്ന മികച്ച ഓഫറുകൾ പ്രയോജനപ്പെടുത്തി ഐഫോൺ 13 അല്ലെങ്കിൽ ഐഫോൺ 14 വാങ്ങണോ അതോ അൽപ്പം കൂടി കാത്തിരുന്ന് നാളെ പുറത്തിങ്ങുന്ന പുതിയ ഐഫോൺ 15 സീരീസിലെ ഫോണുകൾ വാങ്ങണോ എന്നതാണ് ഈ ഡിസ്കൗണ്ട് ഓഫർ മുന്നിൽ നിൽക്കെ ആരാധകർ നേരിടുന്ന ചോദ്യം. വില വിഷയമല്ലാത്തവർക്ക് ചിന്തിക്കേണ്ട കാര്യമില്ല ഐഫോൺ 15നായി കുറച്ചുദിവസം കൂടി കാക്കാം. എന്നാൽ ഐഫോൺ മോഹം മനസിൽ കൊണ്ടുനടക്കുന്ന സാമ്പത്തിക പരിമിതികളുള്ള ആളുകളാണ് ധർമ്മസങ്കടത്തിൽ ആകുക.
ഐഫോണുകൾക്ക് പൊതുവെ ഉയർന്നവില നൽകണം. അങ്ങനെയിരിക്കെ ഇപ്പോൾ ലഭ്യമായ അവസരം മുതലെടുത്ത് കുറഞ്ഞ വിലയിൽ ഫോൺ വാങ്ങണോ അതോ കാത്തിരുന്നാൽ കുറച്ചുകൂടി വില കുറയുമോ എന്നതാണ് പ്രശ്നം. ഇനി ഇതുപോലെ വിലക്കുറവ് കിട്ടുമോ എന്ന സംശയവും പലർക്കും ഉണ്ടാകും. ഇനി വരുന്ന ഓഫർ സെയിലുകളിൽ ഈ മോഡലുകൾക്ക് മുൻപ് ലഭ്യമായിരുന്നതിനെക്കാൾ മികച്ച ഓഫറുകൾ ലഭ്യമാകും എന്നുതന്നെ പ്രതീക്ഷിക്കാം. എന്നാൽ അതിനായി എത്രനാൾ കാത്തിരിക്കണം എന്നത് പറയാൻ സാധിക്കില്ല. പുതിയതായി പുറത്തിറങ്ങുന്ന ഐഫോണുകളുടെ വിലയും ഒരു പ്രധാന ഘടകം ആയിരിക്കും.