രാജസ്ഥാനിലെ കോൺഗ്രസിന്റെ മുൻ ലോക്സഭാംഗം ജ്യോതി മിർധ ബിജെപിയിൽ ചേർന്നു

For full experience, Download our mobile application:
Get it on Google Play

ജയ്പൂര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസിന്റെ മുന്‍ ലോക്‌സഭാംഗം ജ്യോതി മിര്‍ധ ബിജെപിയില്‍ ചേര്‍ന്നു. ജാട്ട് വിഭാഗത്തില്‍ നിന്നുള്ള പ്രബല നേതാവാണ് ജ്യോതി മിര്‍ധ. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ജ്യോതി മിര്‍ധയുടെ പാര്‍ട്ടി മാറ്റം എന്നതും ശ്രദ്ധേയമാണ്. സംസ്ഥാന ബിജെപി സംസ്ഥാന അധ്യക്ഷന്‍ സിപി ജോഷിയുടെ സാന്നിധ്യത്തിലാണ് ജ്യോതി മിര്‍ധ ബിജെപിയില്‍ ചേര്‍ന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അഭിനന്ദിച്ച് ജ്യോതി മിര്‍ധ സംസാരിക്കുകയും ചെയ്തു . താന്‍ ഒരു കോണ്‍ഗ്രസ് എംപിയായാണ് തുടങ്ങിയത്. ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ പേര് ഉയര്‍ത്തുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ണായക പങ്കാണ് വഹിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് പാര്‍ട്ടി അതിന് വിപരീതമാണ് പ്രവര്‍ത്തിക്കുന്നത്. എനിക്ക് അവിടെ അവസരങ്ങള്‍ കുറവായിരുന്നു. രാജസ്ഥാനില്‍ തൊഴിലാളികള്‍ അവഗണിക്കപ്പെടുകയാണ്. ക്രമസമാധാന നില മോശമാണ്, പാര്‍ട്ടിയെ ശക്തിപ്പെടുത്താനും രാഷ്ട്രനിര്‍മ്മാണത്തിന് സംഭാവന നല്‍കാനുമാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും അവര്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...