Monday, June 24, 2024 6:37 pm

ഐപിഎല്‍ 2021: കോലി- പടിക്കല്‍ തുടങ്ങി ; പഞ്ചാബ് കിംഗ്‌സിനെതിരെ ആര്‍സിബിക്ക് മികച്ച തുടക്കം

For full experience, Download our mobile application:
Get it on Google Play

ഷാര്‍ജ : ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ  മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ  മികച്ച തുടക്കം. ഷാര്‍ജയില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ആര്‍സിബി  ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 55 റണ്‍സെടുത്തിട്ടുണ്ട്. വിരാട് കോലി (18), ദേവ്ദത്ത് പടിക്കല്‍ (34) എന്നിവരാണ് ക്രീസില്‍. അവസാനം കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ആര്‍സിബി ഇറങ്ങിയത്.

പഞ്ചാബ് മൂന്ന് മാറ്റം വരുത്തി. പരിക്കേറ്റ ഫാബിയന്‍ അലന് പകരം ഹര്‍പ്രീത് ബ്രാര്‍ ടീമിലെത്തി. ദീപക് ഹൂഡ, നഥാന്‍ എല്ലിസ് എന്നിവരും പുറത്തായി. സര്‍ഫറാസ് ഖാന്‍, മൊയ്‌സസ് ഹെന്റിക്വെസ് എന്നിവരാണ് പകരക്കാര്‍. ദേവ്ദത്ത് ഇതുവരെ രണ്ട് സിക്സും നാല് ഫോറും നേടി. കോലിയുടെ അക്കൗണ്ടില്‍ രണ്ട് ബൗണ്ടറികളുണ്ട്. 11 കളിയില്‍ 14 പോയിന്റുള്ള ആര്‍സിബി മൂന്നാം സ്ഥാനത്താണ്. 10 പോയിന്റുള്ള പഞ്ചാബ് (PBKS) അഞ്ചും സ്ഥാനത്താണ്. പഞ്ചാബിനെ തോല്‍പിച്ച് പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പാക്കുകയാണ് വിരാട് കോലി നയിക്കുന്ന ബാംഗ്ലൂരിന്റെ ലക്ഷ്യം. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ കെ എല്‍ രാഹുലിന്റെ പഞ്ചാബിന് ജയം അനിവാര്യമാണ്. പഞ്ചാബ് ഉള്‍പ്പെടെ നാല് ടീമുകള്‍ക്ക് പത്ത് പോയിന്റ് വീതമുണ്ട്. ഇന്ന് പഞ്ചാബ് പരാജയപ്പെട്ടാല്‍ രാജസ്ഥാന്‍ റോയല്‍സ് , കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് , മുംബൈ ഇന്ത്യന്‍സ്  എന്നിവരുടെ സാധ്യത വര്‍ധിക്കും.

ആര്‍സിബി ഇന്ന് ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. അവസാന രണ്ട് മത്സരങ്ങളിലും അവര്‍ ജയിച്ചിരുന്നു. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ആര്‍സിബി. പഞ്ചാബ് കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയേയും മറികടന്നു. നേര്‍ക്കുനേര്‍ മത്സരങ്ങളില്‍ പഞ്ചാബിന് നേരിയ മുന്‍തൂക്കമുണ്ട്. 27 മത്സരങ്ങളില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ പഞ്ചാബ് 15 മത്സരങ്ങള്‍ ജയിച്ചു. 12 മത്സരങ്ങള്‍ ആര്‍സിബിക്കൊപ്പം നിന്നു. ഇന്ത്യക്ക് പുറത്ത് അഞ്ച് മത്സരങ്ങളില്‍ ഇരുവരും മുഖാമുഖം വന്നു. ഒന്നില്‍ മാത്രമാണ് ആര്‍സിബി ജയിച്ചത്. നാല് മത്സരങ്ങള്‍ പഞ്ചാബ് സ്വന്തമാക്കി. ആര്‍സിബി: വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, കെ എസ് ഭരത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, എബി ഡിവില്ലിയേഴ്‌സ്, ഡാനിയേല്‍ ക്രിസ്റ്റ്യന്‍, ജോര്‍ജ് ഗാര്‍ട്ടണ്‍, ഷഹബാസ് അഹമ്മദ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യൂസ്‌വേന്ദ്ര ചാഹല്‍.
പഞ്ചാബ് കിംഗ്‌സ്: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, എയ്്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, സര്‍ഫറാസ് ഖാന്‍, ഷാറൂഖ് ഖാന്‍, മൊയ്‌സസ് ഹെന്റിക്വെസ്, ഹര്‍പ്രീത് ബ്രാര്‍, മുഹമ്മദ് ഷമി, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി ഭിന്നതയുണ്ടെന്ന വാർത്ത തള്ളാതെ രമേശ് ചെന്നിത്തല

0
ആലപ്പുഴ: പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി ഭിന്നതയുണ്ടെന്ന വാർത്ത തള്ളാതെ രമേശ്...

ഹരിയാനയിൽ നവദമ്പതികളെ വെടിവെച്ച് കൊലപ്പെടുത്തി

0
ദില്ലി: ഹരിയാനയിൽ നവദമ്പതികളെ വെടിവെച്ച് കൊലപ്പെടുത്തി. ഹരിയാന സ്വദേശികളായ തേജ്‍വീർ സിം​ഗ്,...

ദക്ഷിണ കൊറിയയിൽ ലിഥിയം ബാറ്ററി നിർമ്മാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 22 മരണം ; എട്ട്...

0
സോള്‍: ദക്ഷിണ കൊറിയയില്‍ സിയോളിനടുത്ത് ലിഥിയം ബാറ്ററി നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍...

മിനി ലോറിയിൽ ബസ് ഇടിച്ച് രണ്ട് മലയാളികൾക്ക് പരിക്കേറ്റു

0
ബെംഗളൂരു: മിനി ലോറിയിൽ ബസ് ഇടിച്ച് രണ്ട് മലയാളികൾക്ക് പരിക്കേറ്റു. കർണാടകയിലെ...