Thursday, May 23, 2024 11:36 pm

കൊതുകുകളെ അകറ്റിനിര്‍ത്താന്‍ മൂന്ന് മാര്‍ഗങ്ങള്‍

For full experience, Download our mobile application:
Get it on Google Play

രാജ്യത്ത് ഡെങ്കിപ്പനി കേസുകള്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഒപ്പം തന്നെ കൊവിഡ് മഹാമാരിയുടെ താണ്ഡവവും തുടരുകയാണ്. രണ്ടും വൈറസ് മൂലമുണ്ടാകുന്ന രോഗങ്ങളായതിനാല്‍ തന്നെ ഇവയുടെ ലക്ഷണങ്ങള്‍ തമ്മിലും കാര്യമായ സമാനതകളുണ്ട്. പ്രത്യേകിച്ച് പനിയാണ് രണ്ട് രോഗങ്ങളുടെയും പ്രധാന ലക്ഷണങ്ങളായി വരുന്നത്. കൂടെ ശരീരവേദന, ക്ഷീണം, തലവേദന, പോലുള്ള ലക്ഷണങ്ങളും കാണപ്പെടുന്നു. അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും തോന്നാവുന്ന സംശയമാണ് എങ്ങനെയാണ് ഡെങ്കിപ്പനിയും കൊവിഡ് പനിയും തിരിച്ചറിയുക എന്നത്?

ഡെങ്കിപ്പനിയും കൊവിഡ് പനിയും
രണ്ട് രോഗങ്ങളിലും ഉയര്‍ന്ന ശരീരതാപനില രേഖപ്പെടുത്താം. അതായത് ശക്തമായ പനി കാണപ്പെടാം. കൊവിഡ് രോഗികളില്‍ എല്ലായ്‌പോഴും പനി കാണണമെന്നില്ല. എന്നാല്‍ ഡെങ്കു കേസുകളില്‍ പനി നിര്‍ബന്ധമായും കാണുന്നതാണ്. ഇവ തമ്മില്‍ തിരിച്ചറിയാന്‍ ടെസ്റ്റുകള്‍ ചെയ്യുക എന്നതല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നും തന്നെയില്ല. രണ്ട് രോഗങ്ങളും താരതമ്യേന അപകടകാരികളായ രോഗങ്ങളാണ്. അതിനാല്‍ തന്നെ ലക്ഷണങ്ങള്‍ കാണുന്നപക്ഷം പരിശോധിക്കുന്നത് തന്നെയാണ് ഉചിതം. ഒരിക്കലും സ്വയം രോഗനിര്‍ണയം നടത്തുകയോ സ്വയം ചികിത്സയ്ക്ക് മുതിരുകയോ ചെയ്യരുത്.

അത് സാധ്യമല്ലെന്ന് മനസിലാക്കുക. ആദ്യമേ സൂചിപ്പിച്ചത് പോലെ പനിക്കൊപ്പം ശരീരവേദന, തളര്‍ച്ച, തലവേദന, ഓക്കാനം എന്നത് പോലുള്ള ലക്ഷണങ്ങള്‍ കൂടിയുണ്ടെങ്കില്‍ തീര്‍ച്ചയായും പരിശോധനയ്ക്ക് വിധേയരാവുക. ഡെങ്കുവോ, കൊവിഡോ അല്ലാത്ത വൈറല്‍ അണുബാധകളിലും ഇതേ ലക്ഷണങ്ങള്‍ കാണാം.

ഡെങ്കുവും കൊവിഡും ഒരുമിച്ച് പിടിപെടുമോ?
രണ്ട് രോഗങ്ങളും ഒരുപോലെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഉയര്‍ന്നേക്കാവുന്ന മറ്റൊരു ആശങ്കയാണിത്. എന്നാല്‍ ഒരേസമയം ഒരു വ്യക്തിയില്‍ ഈ രണ്ട് രോഗങ്ങളും കാണാന്‍ സാധ്യതയില്ലെന്ന് തന്നെയാണ് വിദഗ്ധര്‍ സമര്‍ത്ഥിക്കുന്നത്. എങ്കില്‍ക്കൂടിയും രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതകളെ പരമാവധി അടച്ചുവയ്‌ക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണ്.

ഡെങ്കിപ്പനിക്ക് കാരണമാകുന്ന കൊതുകുകളുടെ ആക്രമണത്തില്‍ നിന്ന് സ്വയം രക്ഷ നേടാനായി വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക, കൊതുകുകള്‍ കടുതലുള്ള ഇടങ്ങളിലാണെങ്കില്‍ രാത്രിയും പകലുമെല്ലാം ‘മൊസ്‌ക്വിറ്റോ റിപലന്റ് ക്രീം’ ഉപയോഗിക്കാം. ശരീരം കഴിയുന്നതും മൂടുന്ന വസ്ത്രങ്ങളുപയോഗിക്കാം. കൊതുകുകള്‍ വീട്ടിനകത്തേക്ക് പ്രവേശിക്കുന്നത് തടയാനുള്ള ഉപാധികളും കരുതുക. കൊവിഡ് പ്രതിരോധത്തിനായി എപ്പോഴും മാസ്‌ക് ധരിക്കുക. ആവശ്യമില്ലെങ്കില്‍ വെറുതെ പുറത്ത് പോകാതിരിക്കുക. ആളുകള്‍ ഒത്തുകൂടുന്ന ഇടങ്ങളെല്ലാം ഒഴിവാക്കുക. പുറത്തുപോയാലും വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ കൈകള്‍ ശുചിയാക്കാനും അതുവരെ കണ്ണിലോ വായിലോ മൂക്കിലോ കൈകള്‍ കൊണ്ട് സ്പര്‍ശിക്കാതിരിക്കാനും പ്രത്യേകം കരുതെലടുക്കുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം ; മധ്യവയസ്‌കന് പരിക്കേറ്റു

0
സുൽത്താൻബത്തേരി: വയനാട്ടിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ മധ്യവയസ്‌കന് പരിക്കേറ്റു. സുൽത്താൻബത്തേരി...

വസ്തു പോക്കുവരവിന് കൈക്കൂലി വേണം, 50000 ആവശ്യം, പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന് 3...

0
കോട്ടയം: ജില്ലയിലെ മൂന്നിലവ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റായിരുന്ന റെജി റ്റി-യെ കൈക്കൂലി...

മഴക്കാലമാണ്, മഞ്ഞപ്പിത്തം സൂക്ഷിക്കണം

0
പത്തനംതിട്ട : ജില്ലയില്‍ പലയിടത്തും മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ജാഗ്രത...

ഡൽഹിയിലെ 5 കോളജുകൾക്ക് ബോംബ് ഭീഷണി

0
ന്യൂഡൽഹി: ഡൽഹിയിലെ കോളജുകൾക്ക് വീണ്ടും ബോംബ് ഭീഷണി. അഞ്ച് ​കോളജുകൾക്കാണ് ബോംബ്...