ഐപിഎല്‍ താരലേലം : കെ.എൽ രാഹുലിനും റിഷഭ് പന്തിനും രണ്ട് കോടി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഐപിഎല്‍ താരലേലത്തിന്‍റെ തീയതിയും വേദിയും പ്രഖ്യാപിച്ചതിന് പിന്നാലെ താരങ്ങളുടെ അടിസ്ഥാന ലേല തുക സംബന്ധിച്ച വിവരങ്ങൾ പുറത്ത്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ റിഷഭ് പന്ത്, ലഖ്നൗ സൂപ്പര്‍ ജയന്‍സിന്റെ കെ.എല്‍ രാഹുൽ എന്നിവരുടെ ലേല തുക രണ്ട് കോടി രൂപയാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ ആര്‍.അശ്വിൻ ,യുസ്‌‌വേന്ദ്ര ചാഹാൽ എന്നിവരാണ് രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള താരങ്ങളുടെ പട്ടികയിലുള്ളത്. കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ 24.5 കോടി നല്‍കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ മിച്ചല്‍ സ്റ്റാര്‍ക്കിനും രണ്ട് കോടിയാണ് ഈ സീസണിൽ അടിസ്ഥാന വില. ഡല്‍ഹി ക്യാപിറ്റല്‍സ് റിലീസ് ചെയ്ത ഇന്ത്യൻ താരങ്ങളായ പൃഥ്വി ഷാക്കിനും സര്‍ഫറാസ് ഖാനിനും 75 ലക്ഷം രൂപയാണ് അടിസ്ഥാന വിലയിട്ടിരിക്കുന്നത്.

രണ്ട് കോടി രൂപ അടിസ്ഥാന വിലയുളള മറ്റ് ഇന്ത്യൻ താരങ്ങളാണ് ഖലീൽ അഹമ്മദ്, ദീപക് ചാഹർ, വെങ്കിടേഷ് അയ്യർ, ആവേശ് ഖാൻ, ഇഷാൻ കിഷൻ, മുകേഷ് കുമാർ, ഭുവനേശ്വർ കുമാർ, പ്രസിദ്ധ് കൃഷ്ണ, ടി നടരാജൻ, ദേവ്ദത്ത് പടിക്കൽ, ക്രുനാൽ പാണ്ഡ്യ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിംഗ്, വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവർ. ഇന്ത്യൻ പ്രീമിയർ ലീ​ഗ് 18-ാം പതിപ്പിനുള്ള മെ​ഗാ താരലേലം നവംബർ 24, 25 തിയ്യതികളിൽ ജിദ്ദയിൽ നടക്കും. ഐപിഎൽ ലേലത്തിനായി 1,574 താരങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 1,165 താരങ്ങൾ ഇന്ത്യക്കാരാണ്. 409 വിദേശ താരങ്ങളും ലേലത്തിൽ പങ്കെടുക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കൂട്ടിൽ കയറി കോഴിയെ കൊന്നു ഒപ്പം മുട്ടയും വിഴുങ്ങിയ മൂർഖനെ പിടികൂടി

0
പാലക്കാട് : കോഴിക്കൂട്ടിൽ കയറി കോഴിയെ കൊന്നു ഒപ്പം മുട്ടയും വിഴുങ്ങിയ...

സ്വന്തം മുഖം വികൃതമായതിന് സിപിഎം രാഹുൽ ഗാന്ധിയെ പഴിക്കുന്നതെന്തിനെന്ന് കെസി വേണുഗോപാൽ

0
തിരുവനന്തപുരം: സ്വന്തം മുഖം വികൃതമായതിന് സിപിഎം രാഹുൽ ഗാന്ധിയെ പഴിക്കുന്നതെന്തിനെന്ന് കെസി...

ബൈക്ക് നിയന്ത്രണം വിട്ട് അപകടം ; പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
കോഴിക്കോട്: കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. വടയം...

‘തൊപ്പി’ക്കെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച് സൈബര്‍ പോലീസ്

0
കോഴിക്കോട്: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബറും ഓണ്‍ലൈന്‍ ഗെയ്മറുമായ മുഹമ്മദ് നിഹാദിനെതിരായ പരാതിയില്‍...