Tuesday, January 7, 2025 9:40 am

ഐപിഎല്ലില്‍ ഇന്ന് എല്‍ ക്ലാസിക്കോ ; മുംബൈയും ചെന്നൈയും നേര്‍ക്കുനേര്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഐപിഎല്ലിൽ ഇന്ന് കരുത്തരുടെ പോരാട്ടം. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. വൈകിട്ട് 7.30 ന് ദില്ലിയിലാണ് മത്സരം.

ചിരവൈരികൾ സീസണിൽ ആദ്യമായാണ് നേർക്കുനേർ വരുന്നത്. രാജസ്ഥാനെ വീഴ്‌ത്തി വിജയവഴിയിൽ തിരിച്ചെത്തിയ ആവേശത്തിലാണ് മുംബൈ. തുടരെ അഞ്ച് ജയങ്ങളുമായി ചെന്നൈ പട്ടികയിൽ മുന്നിൽ. ഓപ്പണർ ക്വിന്റൻ ഡികോക്ക്‌ ഫോമിൽ എത്തിയതിന്റെ ആശ്വാസം മുംബൈ ക്യാമ്പിനുണ്ട്. വിജയിച്ച ടീമിനെ നിലനിർത്താൻ തീരുമാനിച്ചാൽ ഇഷാൻ കിഷൻ ഇന്നും പുറത്തിരിക്കും. കോൾട്ടർ നൈലിന് ഒരവസരം കൂടി നൽകാനാണ് സാധ്യത.

ഡുപ്ലസിയും റുതുരാജും നൽകുന്ന മിന്നും തുടക്കമാണ് ചെന്നൈയുടെ കരുത്ത്. നായകൻ ധോണി ബാറ്റിംഗിൽ നിരാശപ്പെടുത്തുന്നു. എങ്കിലും മധ്യനിരയുടെപിന്തുണയാണ് ഇതുവരെ ഉള്ള മുന്നേറ്റത്തിന് കാരണം. ദില്ലി ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തിൽ 170 റൺസിന് മുകളിലാണ് സീസണിലെ ശരാശരി ആദ്യ ഇന്നിംഗ്‌സ് സ്‌കോർ. രണ്ട് കളിയും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമും. ഇതുവരെ ചെന്നൈയും മുംബൈയും കളിച്ച 32 കളിയിൽ 19 ജയവും മുംബൈക്കൊപ്പമായിരുന്നു. ചെന്നൈ ജയിച്ചത് 13ൽ മാത്രം. അവസാനം കളിച്ച എട്ടില്‍ ആറും മുംബൈ നേടി. പക്ഷേ നിഷ്‌പക്ഷ വേദികളിൽ നേരിയ മുൻതൂക്കം മഞ്ഞപ്പടയ്‌ക്ക് അവകാശപ്പെടാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മണ്ണടിയില്‍ തെരുവുനായ ആക്രമണത്തില്‍ നാലു പേര്‍ക്ക് പരിക്ക്

0
അടൂര്‍ : മണ്ണടിയില്‍ തെരുവുനായആക്രമണത്തില്‍ നാലു പേര്‍ക്ക് പരിക്ക്. മണ്ണടി...

സൈബർ ആക്രമണ പരാതിയിൽ നടി ഹണി റോസിന്റെ മൊഴി എടുത്തു

0
കൊച്ചി : സൈബർ ആക്രമണ പരാതിയിൽ നടി ഹണി റോസിന്റെ മൊഴി...

കൊച്ചിയിലെ പെട്രോൾ പമ്പുകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ മിന്നൽ പരിശോധന

0
കൊച്ചി : കൊച്ചിയിലെ പെട്രോൾ പമ്പുകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ മിന്നൽ...

ചിന്തിക്കാത്ത രീതിയിലുള്ള കമന്റുകള്‍ കണ്ട് കരഞ്ഞിട്ടുണ്ട് : ചിന്താ ജെറോം

0
തി​രു​വ​ന​ന്ത​പു​രം : സൈബര്‍ അതിക്രമങ്ങള്‍ ജീവിതത്തില്‍ പലപ്പോഴും വലിയ വേദന ഉണ്ടാക്കിയെന്ന്...