ഐപിഎൽ ; തോൽവികൾ തുടർക്കഥയാക്കി രാജസ്ഥാൻ റോയൽസ്

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: ഐപിഎല്ലിൽ പടിക്കൽ കലമുടക്കൽ തുടർക്കഥയാക്കി രാജസ്ഥാൻ റോയൽസ്. ബംഗളൂരുവിനോട് 11 റൺസിന്റെ തോൽവിയാണ് രാജസ്ഥാൻ വഴങ്ങിയത്. ബംഗളൂരു ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് 194 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. രാജസ്ഥാൻ നിരയിൽ അവസാന ഓവറുകളിൽ തകർത്തടിച്ച ധ്രുവ് ജുറേൽ ടീമിന് വിജയപ്രതീക്ഷ നൽകിയെങ്കിലും ഇരട്ട പ്രഹരവുമായി ജോഷ് ഹേസൽവുഡ് ബംഗളൂരുവിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. പിന്നീടെത്തിയ ആർക്കും രാജസ്ഥാനെ രക്ഷിക്കാനായില്ല. ബംഗളൂരുവിനായി ഹേസൽവുഡ് നാലോവറിൽ നാല് വിക്കറ്റ് പിഴുതു.

തോൽവിയോടെ രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏറെക്കുറേ അവസാനിച്ചു. നേരത്തേ വിരാട് കോഹ്ലിയുടേയും ദേവ്ദത് പടിക്കലിന്റേയും അർധ സെഞ്ച്വറികളുടെ കരുത്തിലാണ് ബംഗളൂരു മികച്ച ടോട്ടൽ പടുത്തുയർത്തിയത്. കോഹ്ലി 42 പന്തിൽ രണ്ട് സിക്‌സുകളുടേയും എട്ട് ഫോറുകളുടേയും അകമ്പടിയിൽ 70 റൺസടിച്ചെടുത്തു. പടിക്കൽ 27 പന്തിൽ മൂന്ന് സിക്‌സും നാല് ഫോറും സഹിതം 50 റൺസ് സ്‌കോർബോർഡിൽ ചേർത്തു. മറുപടി ബാറ്റിങ്ങിൽ 49 റൺസെടുത്ത ജയ്‌സ്വാളും 47 റൺസെടുത്ത ജുറേലുമാണ് രാജസ്ഥാനായി പൊരുതി നോക്കിയത്. ജയത്തോടെ ആർ.സി.ബി പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് കയറി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ

0
തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ...

​5 സെക്കൻഡിൽ 800 കിലോമീറ്റർ വേഗത! ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ച് ചൈനയുടെ...

0
ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ...

വടക്കാഞ്ചേരിയിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി

0
തൃശൂർ: വടക്കാഞ്ചേരി കുറാഞ്ചേരിയിൽ തെരുവുനായയോട് ക്രൂരത. തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ...